ഉസ്ബെക്കിസ്ഥാൻ; എസ്കലേറ്ററില്‍ വസ്ത്രം കുടുങ്ങി ബാലൻസ് തെറ്റിയ മാതാവിന്റെ കൈയ്യില്‍ നിന്നും വീണ് കുഞ്ഞ് മരിച്ചു. 40 അടി താഴേക്കാണ് കുഞ്ഞു വീണത്. അപ്പോൾ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല.രണ്ട് കുട്ടികളുമായി താഴേക്ക് വരുന്നതിനിടെ യുവതിയുടെ പര്‍ദ എസ്കലേറ്ററില്‍ കുടുങ്ങുകയായിരുന്നു.
വലതുകൈയ്യിൽ ചെറിയ കുഞ്ഞും , ഇടതു കയ്യിൽ മൂത്ത കുട്ടിയും ഉണ്ടായിരുന്നു.അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ഉസ്ബെക്കിസ്ഥാനിലെ അന്‍ഡിജാനിലുള്ള ഒസ്ബെജിം എന്ന ഷോപ്പിങ് മാളിലാണ് ഏവരെയും നൊമ്പരത്തിലാഴ്ത്തിയ ഈ അപകടമുണ്ടായത്.
Post Your Comments