India

റെസ്റ്റോറന്‍റിൽ തീപിടിത്തം : ഒരാള്‍ മരിച്ചു

റെസ്റ്റോറന്‍റിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. റെസ്റ്റോറന്‍റിലെ ജീവനക്കാരനാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ന്യൂഡൽഹി രോഹിണി സെക്ടർ 9ലെ ബഹുനില കെട്ടിടത്തിന്‍റെ ആറാം നിലയിൽ പ്രവർത്തിച്ചിരുന്ന ബാർ/ഹുക്ക റെസ്റ്റോറന്‍റിലായിരുന്നു തീപിടിത്തമുണ്ടായത്. രാജാപുർ സ്വദേശി കമൽ കുമാർ എന്ന യുവാവാണ് മരിച്ചത്.

റെസ്റ്റോറന്‍റിന്‍റെ അടുക്കളയിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതാണ് അപകടത്തിനു കാരണമെന്ന് സംശയിക്കുന്നതായും,അപകട സമയത്ത് അടുക്കളയിലായിരുന്നതാണ് കമലിന്‍റെ മരണത്തിനു കാരണമെന്നും പോലീസ് അറിയിച്ചു. അഞ്ചു ഫയർ എൻജിനുകൾ മണിക്കൂറുകൾ ചെലവഴിച്ചാണ് തീയണച്ചത് കെട്ടിടത്തിൽ കൂടുതൽ ആളുകൾ ഉണ്ടായിരുന്നതും ഇവരെ ഒഴിപ്പിക്കേണ്ടിവന്നതും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു.

കൃത്യമായ ലൈസൻസോ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളോ കൂടാതെയായിരുന്നു ബാർ പ്രവർത്തിച്ചിരുന്നതെന്ന് പ്രദേശവാസികൾ പോലീസിന് മൊഴി നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button