India

കേരള എം.പിമാര്‍ ബജറ്റ് ബഹിഷ്‌കരിച്ചു

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ ലോകസഭ ബഹിഷ്‌കരിച്ചു. ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവയ്ക്കാത്തതില്‍ പ്രതിഷേധിച്ചാണിത്. സഭ സമ്മേളിച്ച ഉടനെ സ്പീക്കര്‍ സുമിത്രാ മഹാജന്‍ ഇ.അഹമ്മദിനെ അനുസ്മരിച്ച് അനുശോചന പ്രമേയം അവതരിപ്പിച്ചിരുന്നു. മുതിര്‍ന്ന അംഗമായ ഇ.അഹമ്മദിനെ സഭ ഏറെ ബഹുമാനിക്കുന്നതായും രാഷ്ട്രപതി നയപ്രഖ്യാപനം നടത്തിയ സാഹചര്യത്തില്‍ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. അഹമ്മദിനോടുള്ള ആദര സൂചകമായി സഭ നാളെ സമ്മേളിക്കില്ലെന്നും സ്പീക്കര്‍ അറിയിച്ചു.

shortlink

Post Your Comments


Back to top button