ആയുധവുമായി ആശുപത്രിയിലെത്തിയ ആക്രമി നിരവധി പേരെ ബന്ദികളാക്കി. തുർക്കിയിലെ ഇസ്താംബൂളിൽ സെറാഫാസ ആശുപത്രിയിലാണ് സംഭവം. ഡോക്ടർമാരും ആശുപത്രി ജീവനക്കാരുമടക്കം നൂറിലേറെ പേരെ ബന്ധികളാക്കിയെന്നാണ് പ്രാഥമിക വിവരം.
ആശുപത്രിയിൽ മനോരോഗ ചികിത്സയ്ക്കു വിധേയനായ ആളാണ് അക്രമിയെന്നും ഇയാൾ തോക്ക് ചൂണ്ടി ആളുകളെ മുറിക്കുള്ളിൽ പൂട്ടുകയായിരുന്നെന്നും തുർക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.പോലീസ് സ്ഥലത്ത് എത്തി ബന്ധികളെ മോചിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചു.
Post Your Comments