ന്യൂഡല്‍ഹി: ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായ കേന്ദ്ര ബജറ്റ് ഇന്നുതന്നെ അവതരിപ്പിച്ചേക്കുമെന്ന് സൂചന. ബജറ്റിനു രാഷ്ട്രപതിയുടെ അംഗീകാരം വാങ്ങിയശേഷം ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പാര്‍ലമെന്റിലെത്തി. ബജറ്റിന്റെ പകര്‍പ്പ് പാര്‍ലമെന്റ് അംഗങ്ങള്‍ക്കു ലഭ്യമാക്കുന്നതിനായി സി.ഐ.എസ്.എഫ് സുരക്ഷയോടെ പാര്‍ലമെന്റ് മന്ദിരത്തില്‍ എത്തിച്ചിട്ടുണ്ട്. ബജറ്റ് സംബന്ധിച്ച വിവരങ്ങള്‍ കൂടുതല്‍പേരിലേക്ക് എത്തിയ സാഹചര്യത്തില്‍ അവതരിപ്പിക്കാതെ മാറ്റുന്നത് ചോരാന്‍ ഇടയാക്കുമെന്നാണ് ധനമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. സ്പീക്കറുടെ തീരുമാനത്തെ ആശ്രയിച്ചായിരിക്കും ബജറ്റ് അവതരണം ഇന്നു നടക്കുന്നത്. ഇ.അഹമ്മദിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയശേഷം ബജറ്റ് അവതരണം നടത്താനാണ് ധാരണ.
Post Your Comments