രാജ്യത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കണമെന്ന കേന്ദ്രസർക്കാരിന്റെ ബജറ്റ് നിർദ്ദേശം ഒട്ടൊരു അമ്പരപ്പോടെയാണ് രാഷ്ട്രീയ പാർട്ടികൾ നോക്കിക്കണ്ടത്. സംഭാവനകൾ സ്വീകരിക്കുന്നത്തിനും കടുത്ത നിയന്ത്രണമാണ് സർക്കാർ ഏർപ്പെടുത്തിയത്. തെരഞ്ഞെടുപ്പിലൂടെ കള്ളപ്പണം വെളുപ്പിക്കാമെന്ന അവസാന പ്രതീക്ഷയും നഷ്ടമായ രാഷ്ട്രീയ പാർട്ടികൾക്ക് വൻ തിരിച്ചടിയായിരുന്നു, നോട്ടു നിരോധനം എന്ന ഇരുട്ടടി.യുപിയും പഞ്ചാബും ഗോവയും ഉത്തരാഖണ്ഡും മണിപ്പൂരും തിരഞ്ഞെടുപ്പിലേക്ക് വരുന്ന സാഹചര്യത്തിലുണ്ടായ ഈ പ്രഖ്യാപനത്തിൽ ഞെട്ടലിൽ നിന്നുണരും മുൻപ് ഇപ്പോൾ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന സ്വീകരിക്കല്‍ സുതാര്യമാക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം.
സംഭാവനപിരിക്കലിന് കര്‍ക്കശ നിയന്ത്രണമാണ് ബജറ്റില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഒരാളില്‍ നിന്ന് നേരിട്ട് പണമായി സ്വീകരിക്കാവുന്ന പരമാവധി തുക രണ്ടായിരം രൂപ മാത്രമായിരിക്കും.തുക രാഷ്ട്രീയ പാര്‍ട്ടികള്‍ ചെക്കായോ ഡിജിറ്റല്‍ പണമായോ വേണം സംഭാവനകള്‍ സ്വീകരിക്കാൻ താനും. രാഷ്ട്രീയ പാര്‍ട്ടികളുടെ പേരില്‍ നടക്കുന്ന കള്ളപ്പണം വെളുപ്പിക്കലിനും നികുതി വെട്ടിക്കലിനുമാണ് പുതിയ ബജറ്റ് നിര്‍ദ്ദേശത്തോടെ തടയിടുന്നത്. രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള അജ്ഞാത സംഭാവനകള്‍ രാഷ്ട്രീയ പാർട്ടികൾ സ്വീകരിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ നിരോധിക്കണമെന്ന് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷനും ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രം നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പുതിയ വ്യവസ്ഥകള്‍ ലംഘിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്ട്രേഷന്‍ റദ്ദാക്കുമെന്ന് മുന്നറിയിപ്പും അരുണ്‍ ജെയ്റ്റ്ലി നൽകിക്കഴിഞ്ഞു.രാജ്യത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്ഏകദേശം 8000 കോടി രൂപയുടെ ഉറവിടം ഇതുവരെ വ്യക്തമാക്കാതെ സാഹചര്യത്തിലാണ് ഡിജിറ്റൽ ഇടപാടുകളിലേക്ക് കേന്ദ്രം രാഷ്ട്രീയ സംഭാവനകൾ കൂടി ഉൾപ്പെടുത്തിയത്.ഏറ്റവും കൂടുതൽ സംഭാവന ലഭിച്ച പാർട്ടികൾ കോൺഗ്രസ്സും ബിജെപിയും ആണ്.എന്നിരുന്നാലും കള്ളപ്പണം നിയന്ത്രിക്കാന്‍ വേണ്ടി ഇത്തരമൊരു നടപടി സ്വീകരിച്ചത് കേന്ദ്ര സർക്കാരിന്റെ ശക്തമായ നീക്കമായി വിലയിരുത്തപ്പെടുകയാണ്.
പ്രാദേശിക പാര്‍ട്ടികള്‍ക്ക് ലഭിച്ച പണം കൂടി കൂട്ടിയാല്‍ ഉറവിടം വ്യക്തമാക്കാത്ത പണം 11,367 കോടി വരുമെന്നും എഡിആര്‍ കണക്കില്‍ പറഞ്ഞിരുന്നു. കള്ളപ്പണം വെളുപ്പിക്കാന്‍ വേണ്ടി മാത്രം രാജ്യത്ത് 200 രാഷ്ട്രീയ പാര്‍ട്ടികള്‍ വെറും കടലാസിൽ മാത്രം പ്രവര്‍ത്തിക്കുന്നതായി തിരഞ്ഞെടുപ്പു കമ്മീഷന്‍ നേരത്തെ കണ്ടെത്തിയിരുന്നു.2005 മുതല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത പാര്‍ട്ടികൾ ആയിരുന്നു കള്ളപ്പണം വെളുപ്പിക്കാൻ കൂടുതലും കൂട്ട് നിന്നത്. ഇവയുടെ രെജിസ്ട്രേഷൻ റദ്ദാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിരുന്നു.
രാഷ്ട്രീയ പാര്‍ട്ടിക്കാരും കള്ളപ്പണക്കാരും തമ്മിലുള്ള അവിശുദ്ധ ബന്ധം ഇല്ലാതാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സർക്കാരും തീരുമാനിച്ചിരിക്കുന്നത്.ഇതോടെ രാഷ്ട്രീയ പാര്‍ട്ടികളുടെ മറവില്‍ നടക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ ഇല്ലാതാകാനാണ് വഴിയൊരുങ്ങുന്നത്.കള്ളപ്പണത്തിലൂടെ രാജ്യത്ത് കെട്ടിപ്പടുത്ത സമാന്തര സമ്പദ് വ്യവസ്ഥ വളരുന്നത് രാഷ്ട്രീയക്കാരുടെ അനുഗ്രഹത്തോടെയാണെന്നറിഞ്ഞിട്ടും ഇതുവരെ നടപടിയിലേക്ക് ആരും നീങ്ങിയിരുന്നില്ല.
Post Your Comments