IndiaNews

കേന്ദ്ര സർക്കാരിന്റെ വികസന-ക്ഷേമ-കള്ളപ്പണം തടയൽ പ്രവർത്തനങ്ങളെ വാനോളം പ്രശംസിച്ച് രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗം

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു രാഷ്പ്രടതിയുടെ പ്രസംഗം. നോട്ട് അസാധുവാക്കല്‍ ചരിത്രപരമായ തീരുമാനമാണെന്നും രാഷ്ട്രപതി വിശേഷിപ്പിക്കുകയുണ്ടായി. ‘എല്ലാവര്‍ക്കും ഒപ്പം എല്ലാവര്‍ക്കും വികസനം’ എന്നതാണ് സര്‍ക്കാര്‍ നയമെന്ന് നയപ്രഖ്യാപനത്തില്‍ അദ്ദേഹം പറഞ്ഞു. അഴിമതിയ്ക്കും കള്ളപ്പണത്തിനും എതിരെ കേന്ദ്രസര്‍ക്കാര്‍ എടുത്ത നടപടി പ്രസംസനീയമാണ്. ഇതിനായി ഗവൺമെന്റിനൊപ്പം തന്നെ ജനങ്ങളും പ്രവർത്തിച്ചു. വിലക്കയറ്റം ഉണ്ടായെങ്കിലും സര്‍ക്കാര്‍ കൃത്യമായ നടപടികളെടുത്ത് വിലക്കയറ്റം നിയന്ത്രണവിധേയമാക്കി.

കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ അദ്ദേഹം എടുത്തുപറയുകയുണ്ടായി. ബാങ്കിങ് ഇടപാടുകള്‍ സാധാരണക്കാരിലെത്തിക്കുകയുണ്ടായി . ഇതിനായി പ്രധാനമന്ത്രി ജന്‍ധന്‍ യോജനയുടെ ഭാഗമായി 26 കോടി അക്കൗണ്ടുകളാണ് തുറന്നത്. പാവപ്പെട്ട 13 കോടി ജനങ്ങളെ വിവിധ ക്ഷേമപദ്ധതികളുടെ ഉപഭോക്താക്കളായി ചേര്‍ത്തു. ആരോഗ്യസേവനങ്ങളും പാര്‍പ്പിട സൗകര്യങ്ങളും സാധാരണക്കാര്‍ക്ക് ലഭ്യമാക്കിയതായും അദ്ദേഹം പറഞ്ഞു. യുവാക്കളുടെ നൈപുണ്യ വികസനത്തിനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമായി 50 അന്തര്‍ദേശീയ നൈപുണ്യ വികസന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ കഴിഞ്ഞു. പ്രധാന്‍ മന്ത്രി മുദ്ര യോജന പദ്ധതി പ്രകാരം രണ്ട് ലക്ഷം കോടി രൂപ വായ്പ വിതരണം ചെയ്തതായും അദ്ദേഹം പറഞ്ഞു

നാളെയാണ് കേന്ദ്രബജറ്റ് ബജറ്റ് അവതരണം . ഇത്തവണ നേരത്തെയാണ് ബജറ്റ് അവതരിപ്പിക്കുന്നത് . കേന്ദ്ര ബജറ്റും റെയില്‍വേ ബജറ്റും ഒരുമിച്ച് അവതരിപ്പിക്കുന്നുവെന്ന പ്രത്യേകതകയും ഇത്തവണയുണ്ട്. ഉത്തര്‍പ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെയാണ് ബജറ്റ് അവതരിപ്പിക്കുന്നത്. ഫെബ്രുവരി നാലിന് പഞ്ചാബ്, ഗോവ എന്നിവിടങ്ങളിലാണ് നിയമസഭ തെരഞ്ഞെടുപ്പിന് തുടക്കമാവുക. തെരഞ്ഞെടുപ്പിന് ശേഷം ബജറ്റ് അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കേന്ദ്രസര്‍ക്കാരിന് അനുകൂലമായിരുന്നു കോടതി വിധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button