തിരുവനന്തപുരം• ലക്ഷ്മി നായര്‍ പ്രിന്‍സിപ്പാള്‍ ആയ പേരൂര്‍ക്കടയിലെ ലോ അക്കാദമി കള്ളപ്പണം വെളുപ്പിച്ചതായി ആരോപണം. രണ്ടേകാല്‍ കോടി രൂപ സഹകരണ ബാങ്കില്‍ നിഷേപിച്ചതായാണ് പരാതി. നോട്ട് നിരോധനത്തിന് ശേഷമാണ് ഇത്രയും വലിയ തുക സഹകരണബാങ്കില്‍ നിക്ഷേപിച്ചത്. ഇത് സംബന്ധിച്ച് ആദായനികുതി വകുപ്പിന് പരാതി ലഭിച്ചിട്ടുണ്ട്.
അതേസമയം, അക്കാദമിയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്കായി പിരിച്ച പണമാണിതെന്നാണ് മാനേജ്മെന്റ് നല്‍കുന്ന വിശദീകരണം. എന്നാല്‍ ഇത്തരമൊരു പണപ്പിരിവ് കോളേജില്‍ നടന്നിട്ടില്ലെന്ന് വിദ്യാര്‍ത്ഥികളും സാക്ഷ്യപ്പെടുത്തുന്നു. എന്തായാലും പരാതിയില്‍ ആദായനികുതി വകുപ്പ് അന്വേഷണം ആരംഭിക്കുമെന്നാണ് ലഭിക്കുണ്ണ്‍ സൂചന.
Post Your Comments