Kerala

ലോ അക്കാദമിയിൽ വ്യക്തമായത് സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും തനിനിറം

തിരുവനന്തപുരം: ലോ അക്കാദമി സമരത്തില്‍ മാനേജ്‌മെന്റുമായി ഒത്തുകളിച്ച് ഉണ്ടാക്കിയ കരാറിലൂടെ സര്‍ക്കാരിന്റെയും സി.പി.എമ്മിന്റയും തനിനിറമാണ് പുറത്ത് വന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.

സമരം അവസാനിപ്പിക്കണമെന്ന് സര്‍ക്കാരിന് ആത്മാര്‍ത്ഥത ഇല്ല. എല്ലാ വിഭാഗം വിദ്യാര്‍ത്ഥികളും ഒന്നിച്ച് സമരം ചെയ്യുമ്പോള്‍ എസ്.എഫ്.ഐക്കാരെ മാത്രം വിളിച്ച് ഒത്തു തീര്‍പ്പ് വ്യവസ്ഥ എന്ന പേരില്‍ തങ്ങള്‍ക്ക് സൗകര്യമായ തരത്തില്‍ ധാരണ ഉണ്ടാക്കിയത് വഞ്ചനയാണ്. ഏകപക്ഷീയമായി ഉണ്ടാക്കിയ ഈ ധാരണ സ്വീകാര്യമല്ല. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പകരം സങ്കീര്‍ണ്ണമാക്കുകയാണ് ചെയ്തിരിക്കുന്നത്. ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം മാനേജ്‌മെന്റിനും സര്‍ക്കാരിനുമാണ്.

രണ്ടാം തീയതി സ്ഥലം എം.എല്‍.എ കൂടിയായ കെ.മുരളീധരന്‍ ആരംഭിക്കുന്ന നിരാഹാര സത്യാഗ്രഹത്തിന് എല്ലാ പിന്തുണയും നല്‍കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button