തിരുവനന്തപുരം: ലക്ഷ്മി നായര്‍ക്കുപകരം ലോ അക്കാദമി പ്രിന്‍സിപ്പലായി നിയമിച്ച മാധവന്‍ പോറ്റിക്ക് പ്രിന്‍സിപ്പല്‍ പദവിക്ക് ആവശ്യമായ യോഗ്യത ഇല്ലെന്ന് ആക്ഷേപം. പരമാമവധി 65വയസ്സും ഡോക്ടറേറ്റ് ബിരുദവുമാണ് പ്രിന്‍സിപ്പല്‍ ആകാനുള്ള യോഗ്യത. എന്നാല്‍ മാധവന്‍പോറ്റിക്ക് 67 വയസ്സായി.
ഇദ്ദേഹത്തിനു പി.എച്ച്.ഡിയും ഇല്ലെന്നാണ് പുറത്തുവരുന്ന വിവരം. ഇന്നു ചേര്‍ന്ന ലോ അക്കാദമി മാനേജ്‌മെന്റ് യോഗമാണ് മാധവന്‍ പോറ്റിയെ പ്രിന്‍സിപ്പലായി നിയമിക്കാന്‍ തീരുമാനിച്ചത്. ലക്ഷ്മി നായരെ അഞ്ചുവര്‍ഷത്തേക്ക് പദവിയില്‍നിന്നും മാറ്റിയതായും മാനേജ്‌മെന്റ് പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments