തിരുവനന്തപുരം : ലോ അക്കാദമി നാളെ തുറക്കുമെന്ന് മാനേജ്മെന്റ്. വിദ്യാർത്ഥി പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ലക്ഷ്മി നായരെ മാറ്റണമെന്ന ആവശ്യം അംഗീകരിച്ചതിനെ തുടർന്നാണ് മാനേജ്‍മെന്റ് നാളെ ലോ അക്കാദമി തുറക്കുമെന്ന് വാർത്ത കുറിപ്പിലൂടെ അറിയിച്ചത്.
ലക്ഷ്മി നായർ സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിൽ വൈസ് പ്രിൻസിപ്പൾ മാധവൻ പോറ്റിക്ക് പകരം ചാർജ് നൽകിയിട്ടുണ്ട്. കൂടാതെ ഇന്റേണൽ മാർ ക്കുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനായി സെൽ രൂപീകരിക്കുന്നതടക്കമുള്ള ആവശ്യങ്ങൾ അംഗീകരിച്ചതായും മാനേജ്മെന്റ് അറിയിച്ചു.
Post Your Comments