KeralaCrime

പ്രായപൂർത്തിയാകാത്ത  പെൺകുട്ടികളെ പീഡിപ്പിച്ച അറുപതുകാരൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച അറുപതുകാരൻ അറസ്റ്റിൽ. ഒൻപതും പതിനൊന്നും വയസുള്ള പെൺകുട്ടികളെ പീഡിപ്പിച്ച ചെറായി അയ്യമ്പിള്ളി വലിയ തറ വീട്ടിൽ അപ്പുകുട്ടനാണ് അറസ്റ്റിലായത്. ചെറായിലെ റേഷൻ കടയിലെ അരി തുക്കി നൽകുന്ന ജോലിയും മീൻപിടുത്തവും തൊഴിലാക്കിയ അപ്പുക്കുട്ടൻ വൈപ്പിൻ കരയിലെ എടവനക്കാടുള്ള ബന്ധുവിന്റെ രണ്ടു പെൺകുട്ടികളെയാണ് മാറി മാറി ലൈംഗികമായി പീഡിപ്പിച്ചത്.

ബന്ധു വീട്ടിലെ നിത്യ സന്ദർശകനായിരുന്നു അപ്പുക്കുട്ടൻ. നാലാം ക്ലാസ്സിലും ആറാം ക്ലാസ്സിലും പഠിക്കുന്ന കുട്ടികളെ വാത്സ്‌ല്യത്തിന്റെ മറവിലാണ് ലൈംഗിക വൈകൃതത്തിന് ഇരയാക്കിയത്. കഴിഞ്ഞ ഡിസംബർ 15 മുതലാണ് കുട്ടികൾ പീഡനത്തിന് ഇരയായത് എന്നാണ് വിവരം. നിരന്തര പീഡനം മൂലം കുട്ടികളിലുണ്ടായ അമിതരക്ത സ്രാവത്തെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.

തുടർന്ന് ആശുപത്രി അധികൃതർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിച്ചു. ചൈൽഡ് ലൈൻ പ്രവർത്തകർ ഞാറക്കൽ പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് അപ്പുക്കുട്ടനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം പിന്നീട് റിമാൻഡ് ചെയ്തു

shortlink

Post Your Comments


Back to top button