IndiaNews

ഇന്ത്യന്‍ വ്യവസായിയുടെ അറസ്റ്റ്; സുഷമ സ്വരാജ് ഇടപെടുന്നു

ന്യൂഡല്‍ഹി: ഗുജറാത്ത് സ്വദേശിയായ വ്യവസായി അമേരിക്കയില്‍ അറസ്റ്റിലായി. ഈ സംഭവത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് റിപ്പോര്‍ട്ട് തേടി. മന്ത്രി അമേരിക്കയിലെ ഇന്ത്യന്‍ സ്ഥാനപതിയോടാണ് റിപ്പോര്‍ട്ട് ആവശ്യപെട്ടത്. വ്യവസായിയായ പരമന്‍ രാധാകൃഷ്ണനെ വിമാനത്താവളത്തില്‍ ബോംബ് ഭീഷണി മുഴക്കിയെന്ന് ആരോപിച്ചാണ് യു.എസ് അധികൃതര്‍ അറസ്റ്റ് ചെയ്തത്.

വ്യാപാര ആവശ്യങ്ങള്‍ക്കായി അമേരിക്കയില്‍ എത്തിയ രാധാകൃഷ്ണന്‍ ശനിയാഴ്ച നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങവെ ഗ്രാന്‍ഡ് ഫോര്‍ക്സ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് ബോംബ് ഭീഷണി നടത്തിയെന്നാണ് ആരോപണം. ട്രാവല്‍ ഏജന്റിനോട് തന്റെ ബാഗില്‍ ബോംബുണ്ടെന്ന് പറഞ്ഞുവെന്നാണ് അധികൃതരുടെ വിശദീകരണം. രാധാകൃഷ്ണന്റെ സുഹൃത്തുക്കളും ബന്ധുക്കളും ആരോപണം കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞിരുന്നു. രാധാകൃഷ്ണനെ നാട്ടിലെത്തിക്കാന്‍ ഇടപെടണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷ സോണിയാഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button