KeralaIndiaNews

സ്‌കൂൾ ഫീസ് അടച്ചില്ല, ആറു വയസ്സുകാരിയോട് അധ്യാപിക ചെയ്തത്

താനെ:സ്‌കൂൾ ഫീസായി 4000 രൂപ അടക്കാൻ വൈകി എന്ന കാരണം പറഞ്ഞു അദ്ധ്യാപിക 6 വയസ്സുകാരി വിദ്യാർത്ഥിനിയുടെ തലമുടി പിഴുതെറിഞ്ഞു.ഗ്യാനോടി വിദ്യാമന്ദിർ എന്ന സ്കൂളിലായിരുന്നു സംഭവം നടന്നത്. കുട്ടി സ്കൂൾ വിട്ടു വന്നു ഭയചകിതയായി ഇനി സ്‌കൂളിൽ പോകില്ലെന്ന് വാശിപിടിച്ചു, കാര്യം തിരക്കിയ മാതാ പിതാക്കളോടു കുട്ടി കാര്യം വിശദീകരിച്ചു.

ഫീസ് ചോദിച്ച അധ്യാപിക, ഫീസ് അടക്കാത്ത കാരണത്താൽ ക്ലാസിലെ മറ്റു കുട്ടികളുടെ മുന്നിൽ വെച്ച് കുട്ടിയുടെ മുടിയിൽ പിടിച്ചു ശക്തിയായി വലിച്ചു കുലുക്കുകയും ശകാരിക്കുകയും ചെയ്തു. കുട്ടിയുടെ തലയുടെ പിറകിൽ ഇപ്പോൾ കുറച്ചു ഭാഗത്തു മുടിയില്ല.പിതാവ് അഖിലേഷ് ഗുപ്ത പോലീസിലും സ്‌കൂളിലും പരാതി നൽകി.സംഭവ ദിവസം സ്‌കൂൾ വിട്ടു വന്ന കുട്ടി, വളരെ ഭയന്നിരുന്നു.

ചെറിയ ഒരു സ്റ്റുഡിയോ നടത്തുന്ന അഖിലേഷ് ഗുപ്ത പിന്നീട് പണം സംഘടിപ്പിച്ചു ഫീസ് കെട്ടി. പ്രാച്ചി തന്നെ ഉപദ്രവിച്ച അധ്യാപിക രേഖ നായരെ കണ്ടപ്പോൾ വളരെ ഭയചകിതയായി. മലയാളി അധ്യാപികയാണ് കുട്ടിയോട് ഈ ക്രൂരത കാട്ടിയതെന്നതാണ് വളരെ ഞെട്ടിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button