എ ടി എം വഴി ഒരു ദിവസം പിൻവലിക്കാവുന്ന തുകയുടെ പരിധി പതിനായിരത്തിൽ നിന്നും 24,000 ആക്കി ഉയർത്തി. അതേസമയം ആഴ്ചയിൽ പിൻവലിക്കാവുന്ന പരമാവധി തുകയും ഇതു തന്നെയാണ്. അതേസമയം കറണ്ട് അക്കൗണ്ടുകൾക്കു ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം എടുത്തുകളഞ്ഞിട്ടുണ്ട്. കറണ്ട് അക്കൗണ്ട്, ക്യാഷ് ക്രെഡിറ്റ് അക്കൗണ്ട്, ഓവര്‍ ഡ്രാഫ്റ്റ് അക്കൗണ്ട് എന്നിവയ്ക്കും ഇളവുകള്‍ ബാധകമാണ്. പുതിയ ഉത്തരവ് ഫെബ്രുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.
അതേസമയം ഇക്കാര്യത്തില്‍ ബാങ്കുകള്‍ക്ക് വേണമെങ്കില്‍ പരിധി വെയ്ക്കാമെന്നും റിസര്‍വ് ബാങ്ക് ഇന്ന് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. പൊതുബജറ്റ് മറ്റെന്നാള്‍ അവതരിപ്പിക്കാനിരിക്കെയാണ് ഇന്ന് പണം പിന്‍വലിക്കലിക്കുന്നതിന് കൂടുതല്‍ ഇളവുകള്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്.
Post Your Comments