News

ലോ അക്കാഡമി സമരം എത്രനാള്‍ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയും : മുഖ്യമന്ത്രിയോട് ആഷിഖ് അബു ചോദിക്കുന്നു

കൊച്ചി:ലോ അക്കാഡമി സമരം വെറുമൊരു ക്യാംപസ് സമരമല്ല. പുതിയ തലമുറ കേരളത്തിന് സമര്‍പ്പിക്കുന്ന കുറ്റപത്രമാണ്, ഇരുപതാം ദിവസവും തുടരുന്ന ലോ അക്കാഡമി സമരം എത്രനാള്‍ കണ്ടില്ലെന്ന്നടിക്കാന്‍ കഴിയുമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ച്‌ സംവിധായകന്‍ ആഷിഖ് അബു.
സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും കാര്യമായ ഇടപെടല്‍ ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് ആഷിഖ് അബുവിന്റെ പരാമര്‍ശം.അതിനിടെ ഞാന്‍ രാജിവയ്ക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ടെന്ന് ലക്ഷ്മി നായര്‍ വ്യക്തമാക്കിയിട്ടുണ്ട്. അത്തരത്തിലുള്ള ഒരു പ്രചാരണവും ശരിയല്ലെന്നും ലോ കോളേജ് നാളയോ മറ്റന്നാളോ തുറക്കുമെന്നും ലക്ഷ്മി നായര്‍ വ്യക്തമാക്കി. പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്നും ലക്ഷ്മി നായരെ മാറ്റുന്നത് വരെ സമരം തുടരുമെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button