തിരുവനന്തപുരം: എം.വി നികേഷ്‌കുമാറിന്റെ ഉടമസ്ഥതയിലുള്ള റിപ്പോര്‍ട്ടര്‍ ചാനലിന്റെ മേല്‍നോട്ടം വഹിക്കുന്ന ഇന്തോ ഏഷ്യന്‍ ന്യൂസ് ചാനല്‍ പ്രൈവറ്റ് ലിമിറ്റഡിന് നടപടിക്രമങ്ങള്‍ പാലിക്കാതെ സര്‍ക്കാര്‍ വായ്പ അനുവദിച്ച നടപടി വിവാദമാകുന്നു. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ആറരക്കോടി രൂപയാണ് കഴിഞ്ഞവര്‍ഷം ഡിസംബര്‍ 29നു അനുവദിച്ചത്. രണ്ടുദിവസത്തിനകം തന്നെ 7.64 ശതമാനം പലിശ നിരക്കില്‍ വായ്പാ തുക കൈമാറുകയും ചെയ്തു. ഇതിനുപിന്നാലെയാണ് വായ്പ അനുവദിച്ചത് ക്രമവിരുദ്ധമായാണെന്നും വേണ്ടത്ര പരിശോധനകളോ അന്വേഷണമോ നടത്താതെ തിടുക്കപ്പെട്ട് വായ്പ അനുവദിക്കുകയായിരുന്നുവെന്നും ആരോപണം ഉയര്‍ന്നത്
നികേഷ്‌കുമാര്‍ വായ്പയ്ക്കായി ഈടു നല്‍കിയിരിക്കുന്നത് കളമശ്ശേരിയിലെ റിപ്പോര്‍ട്ടര്‍ ടിവിയുടെ ഓഫീസ് കെട്ടിടമാണ്. എന്നാല്‍ ഈ കെട്ടിടം പലതരത്തിലുള്ള സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസുകളില്‍ കുടുങ്ങി കിടക്കുന്നതാണ്. റിപ്പോര്‍ട്ടര്‍ ടി.വിയിലെ ഓഹരി സംബന്ധിച്ചു നിരവധി കേസുകള്‍ കേരള ഹൈക്കോടതിയിലും കമ്പനി ലോ ബോര്‍ഡിലും നില നിലനില്‍ക്കുമ്പോഴാണ് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ വായ്പ അനുവദിച്ചതെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നികേഷ്‌കുമാര്‍ അഴീക്കോട് മണ്ഡലത്തില്‍ സി.പി.എം സ്ഥാനാര്‍ഥിയായി മത്സരിച്ചതിന്റെ പ്രത്യുപകാരമായാണ് കെ.എഫ്.എസി അതിവേഗത്തില്‍ ലോണ്‍ പാസാക്കി ലഭ്യമാക്കിയതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Post Your Comments