തോക്ക് ചൂണ്ടി തന്നെ ബലാത്സംഗം ചെയ്തു എന്ന പരാതിയുമായി യുവതി രംഗത്ത്. ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ തോക്കു ചൂണ്ടി ബലാത്സംഗം ചെയ്തുവെന്നാണ് വൈറ്റിലയ്ക്കടുത്ത് തൈക്കുടത്ത് വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ സ്വദേശിനിയായ യുവതി പരാതി നല്‍കിയിരിക്കുന്നത്.
ഭർത്താവിന്റെ അടുത്ത സുഹൃത്തുക്കൾ കഴിഞ്ഞ ദിവസം രാത്രി രണ്ട് മണിയോടെ വീട്ടിൽ അതിക്രമിച്ചു കയറി തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ ആരോപണം.
പരാതി നല്കിയ ശേഷം യുവതി ഇപ്പോൾ ആസ്പത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭര്‍ത്താവിന്റെ രണ്ടു സുഹൃത്തുക്കള്‍ക്കെതിരെ മരട് പോലീസ് കേസെടുത്തു. സംഭവത്തെ കുറിച്ച് തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. കൂടാതെ പരാതിയില്‍ വസ്തുതയുണ്ടെന്ന് കണ്ടെത്തിയാല്‍ പ്രതികളെ ഉടന്‍ പിടികൂടുമെന്ന് കൊച്ചി സിറ്റി പോലീസ് അറിയിച്ചു.
Post Your Comments