മഞ്ഞുമലകൾക്കിടയിൽപെട്ട് പരിക്കേറ്റ അഞ്ച് സൈനികർ മരിച്ചു. ഇതോടെ ശ്രീനഗറിൽ മഞ്ഞിടിച്ചിലിൽ മരിച്ച സൈനികരുടെ എണ്ണം 20 ആയി. തിങ്കളാഴ്ച രാവിലെ ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് വടക്കൻ കാഷ്മീരിലെ മച്ചിൽ സെക്ടറിലെ സൈനിക ക്യാമ്പിനു മുകളിലേക്ക് മഞ്ഞുമല ഇടിഞ്ഞുവീണത്.തുടർന്ന് നടത്തിയ പരിശോധനയിൽ 14 പേരുടെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ അഞ്ച് പ്രദേശവാസികളും മരിച്ചിരുന്നു.
Post Your Comments