NewsIndia

ഫേസ്ബുക്കിലൂടെ വീര സൈനികരെ ആദരിക്കൂ ആഹ്വാനവുമായി പ്രധാനമന്ത്രി

ന്യൂ ഡൽഹി : ഫേസ്ബുക്കിലൂടെ വീര സൈനികരെ ആദരിക്കൂ എന്ന ആഹ്വാനവുമായി പ്രധാനമന്ത്രി. സൈനിക ബഹുമതികള്‍ നേടിയ വീരസൈനകരെ കുറിച്ച് രണ്ടുവാക്ക് ഫെയ്‌സ്ബുക്കില്‍ കുറിക്കണമെന്ന് പ്രതിമാസ റേഡിയോ പരിപാടിയായ മാന്‍ കി ബാത്തിലൂടെയാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്.

“നമ്മൾ എല്ലാരും കൂടുതലായും സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരാണ്. അതിനാൽ പരമോന്നത ബഹുമതികള്‍ ലഭിച്ച സൈനികരെ കുറിച്ച് പഠിച്ച ശേഷം രണ്ടു വാക്ക് ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നത് അവരോട് കാണിക്കുന്ന ആദരവാണ്.  രാജ്യത്തിനു വേണ്ടി രാപകലില്ലാതെ സേവനമനുഷ്ഠിച്ചവരാണ് ഈ സൈനികര്‍ അവര്‍ക്കുള്ള ആദരം വാക്കുകളില്‍ ഒതുക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.”

കശ്മീരില്‍ ഹിമപാതത്തില്‍ മരിച്ച ധീര ജവാന്‍മാര്‍ക്ക് പ്രധാനമന്ത്രി തന്റെ പ്രണാമമര്‍പ്പിച്ചു. നാല്‍പതാം വാര്‍ഷികം പൂര്‍ത്തിയാക്കിയ കോസ്റ്റ് ഗാര്‍ഡിന് എല്ലാവിധ ആശംസകളും നേരുന്നതായും, തീരസംരക്ഷണത്തില്‍ കോസ്റ്റ് ഗാര്‍ഡ് ചെയ്യുന്ന സേവനം ഈ അവസരത്തില്‍ അനുസ്മരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് സ്ത്രീകളും കോസ്റ്റ് ഗാര്‍ഡില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതോടെ ഇന്ത്യയുടെ അഭിമാന സന്നാഹമായി മാറുകയാണ് കോസ്റ്റ് ഗാര്‍ഡ് എന്നും പ്രധാനമന്ത്രി ചൂണ്ടി കാട്ടി.

shortlink

Post Your Comments


Back to top button