കാസർഗോഡ്: പൈവളിഗ സുന്നക്കട്ടയില്‍ സ്വര്‍ണ്ണവ്യാപാരിയെ കൊന്ന് പൊട്ടക്കിണറ്റില്‍ തള്ളിയ കേസില്‍ കൊലയാളി കൊലയാളികൾക്ക് സഹായം നൽകിയെന്ന് സംശയിക്കുന്ന മൂന്നുപേരെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു. കൃത്യം നടത്തിയ മൂന്ന് പേരിലൊരാള്‍ തമിഴ്നാട് സ്വദേശിയാണെന്നും ഇയാളുടെ ഓമിനി വാനിലാണ് മറ്റ് ആറുപേരടക്കമുള്ള ഒമ്പതംഗ സംഘം കൊലപാതകത്തിനു ശേഷം രക്ഷപെട്ടതെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഒരു സഹകരണ സംഘത്തില്‍നിന്നും പണയ സ്വര്‍ണം എടുത്തു നല്‍കാമെന്ന് പറഞ്ഞാണ് മന്‍സൂര്‍ അലിയെ ബായാറിലേക്ക് വിളിച്ചുവരുത്തിയതെന്നാണ് സൂചന. പഴയ സ്വര്‍ണം എടുക്കുന്നതുമായിബന്ധപ്പെട്ട് വിലയെചൊല്ലി തര്‍ക്കമുണ്ടായെന്നും പിന്നീട് പണം തട്ടിപ്പറിച്ചശേഷം കൊലനടത്തുകയുമായിരുന്നുവെന്നുമാണ് സംശയിക്കുന്നത്. സ്വര്‍ണത്തിന് വിലപേശുന്നതിന്റെ ഭാഗമായി ബാഗില്‍കൊണ്ടുതില്‍ നിന്ന് കുറച്ച് പണം മൻസൂര്‍ അലി പാന്റിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്നു. ഇത് മൃതദേഹത്തില്‍ നിന്ന് പൊലീസിന് ലഭിച്ചിരുന്നു.
Post Your Comments