KeralaNews

ലക്ഷ്മിനായരുടെ ഭാവി മരുമകള്‍ അനുരാധയുടെ നിയമപഠനവും തുലാസില്‍

തിരുവനന്തപുരം : ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനു പിന്നാലെ അവരുടെ ഭാവി മരുമകള്‍ അനുരാധ പി.നായരുടെ നിയമപഠനവും തുലാസിലായി. ആവശ്യത്തിനു ഹാജര്‍ ഇല്ലാതിരുന്നിട്ടും ഇന്റേണല്‍ അസസ്‌മെന്റില്‍ 20ല്‍ 19മാര്‍ക്കാണ് അനുരാധക്ക് ലഭിച്ചത്. ഇക്കാര്യം തെളിവെടുപ്പ് നടത്തിയ ഉപസമിതിക്കു മുന്നില്‍ വിദ്യാര്‍ഥികള്‍ വ്യക്തമാക്കിയിരുന്നു.

പരീക്ഷ അച്ചടക്ക സമിതി ഇതുസംബന്ധിച്ചു കൂടുതല്‍ അന്വേഷണം നടത്തി അനുരാധക്കെതിരേ നടപടി എടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. അമ്പതുശതമാനം പോലും ഹാജര്‍ അനുരാധക്ക് ഉണ്ടായിരുന്നില്ലെന്നു കണ്ടെത്തിയിരുന്നു. ലോ അക്കാദമിയിലെ ലേഡീസ് ഹോസ്റ്റലില്‍നിന്നു പുറത്തുപോകണമെങ്കില്‍ അനുരാധയുടെ അനുവാദം വാങ്ങണമെന്ന അലിഖിത നിയമമുണ്ടെന്നും നേരത്തെ വിദ്യാര്‍ഥിനികള്‍ ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button