NewsIndia

ഡി.ജി.പിയെ മാറ്റണം : ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു

ന്യൂഡല്‍ഹി•ഉത്തര്‍പ്രദേശ് പോലീസ് മേധാവിയടക്കമുള്ളവരെ മാറ്റണമെന്ന ആവശ്യവുമായി ബിജെപി ഉന്നതതല സംഘം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.ഏഴു ഘട്ടങ്ങളായി നടക്കുന്ന യുപി നിയമസഭാ തെരഞ്ഞെടുപ്പ് സമാധാനപരമായി അവസാനിക്കണമെങ്കില്‍ ഈ ഉദ്യോഗസ്ഥര്‍ മാറിനില്‍ക്കണമെന്നാണ് ബിജെപി നിലപാട്. ഡിജിപി ജവീദ് അഹമ്മദ്, ചീഫ് സെക്രട്ടറി രാഹുല്‍ ഭട്നഗര്‍ എന്നിവരുൾപ്പെടെ രണ്ടു ഡസനിലധികം ഉദ്യോഗസ്ഥരെ മാറ്റി നിയമിക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.

shortlink

Post Your Comments


Back to top button