ന്യൂഡൽഹി: 50,000 രൂപയില്‍ കൂടുതല്‍ തുക അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചാല്‍ നിശ്ചിത തുക നികുതി ഈടാക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രിമാരുടെ ശുപാർശ. ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അധ്യക്ഷനായ സമിതിയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചത്. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സമിതിയുടെ ശുപാർശ.
കറന്‍സി ഉപയോഗിച്ചുള്ള വലിയ ഇടപാടുകള്‍ നിരുത്സാഹപ്പെടുത്താന്‍ ഇടപാട് ചെലവേറിയതാക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനുള്ള മാര്‍ഗമായാണ് 50,000 രൂപയില്‍ കൂടുതല്‍ പിന്‍വലിച്ചാല്‍ നികുതി ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്. ആധാര്‍ നമ്പറും മൊബൈല്‍ ഫോണ്‍ വഴിയുമുള്ള ഇടപാടുകളും ഡെബിറ്റ് കാര്‍ഡുപയോഗിച്ചുള്ള ചെറിയ ഇടപാടുകളും സൗജന്യമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാപാരാവശ്യങ്ങള്‍ക്ക് സ്വൈപ്പിങ് ഉപകരണം ഉപയോഗിച്ചുള്ള ഡിജിറ്റല്‍ ഇടപാടുകളില്‍ ഇന്ത്യ വളരെ പിന്നിലാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
Post Your Comments