NewsInternational

സലാലയിലെ സുഹൃത്തുക്കളുടെ ദുരൂഹമരണം : കൊലപാതകം : അന്വേഷണം ഊര്‍ജ്ജിതം

ഒമാന്‍ : സലാലയിലെ ധാരീസില്‍ ബിസിനസ്സുകാരായ സുഹൃത്തുക്കളുടെ മരണത്തില്‍ ഒമാന്‍ റോയല്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മൂവാറ്റുപുഴ സ്വദേശികളും സുഹൃത്തുക്കളുമായ ആട്ടായം മുടവനാശ്ശേരില്‍ വീട്ടില്‍ മഹാമദ് മുസ്തഫ , സമീപവാസിയായ ഉറവക്കുഴി പുറമാറ്റത്തില്‍ നജീബ് എന്നിവരെയാണ് സലാലയിലെ ധാരീസില്‍ ഞായറാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മുസ്തഫയുടെ മൃതദേഹം താമസ സ്ഥലത്തും , നജീബ് സമീപത്തുള്ള കെട്ടിടത്തിന്റെ താഴയുമായിരുന്നു കണ്ടെത്തിയത്. കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ്. ഇവരുടെ ബിസിനസ്സ് പങ്കാളിയായ കോഴിക്കോട് സ്വദേശിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയാക്കി , മറ്റു അന്വേഷണ നടപടികള്‍ക്ക് ശേഷം മാത്രമേ മൃതശരീരങ്ങള്‍ പോലീസ് കസ്റ്റഡിയില്‍ നിന്നും വിട്ടുകിട്ടുകയുള്ളുവെന്നു ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ മന്‍പ്രീത് സിംഗ് അറിയിച്ചു.

സലാല ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃത ശരീരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുവാന്‍ മസ്‌കറ്റില്‍ നിന്നും പോലീസ് സര്‍ജന്‍ എത്തണം.

ഇരുവരും താമസിച്ചിരുന്ന മുറികളിലും പരിസരങ്ങളിലും വിരലടയാള വിദഗ്ദ്ധര്‍ പരിശോധനകള്‍ നടത്തി കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു കഴിഞ്ഞു . മരണ കാരണത്തെ കുറിച്ച് കൃത്യമായ ഒരു വിവരങ്ങളും ഇതുവരെയും പോലീസ് പുറത്തു വിട്ടിട്ടില്ല . ഇരുവരും സലാലക്കടുത്തു തുമ്രിത്തില്‍ ക്രഷര്‍ യൂണിറ്റ് സ്ഥാപിക്കുന്നതിനായിട്ടാണ് സലാലയില്‍ എത്തിയത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button