NewsTechnology

ഇന്ത്യയുടെ വിജയക്കുതിപ്പ് തുടരുന്നു : ബഹിരാകാശ ദൗത്യത്തില്‍ ഇന്ത്യക്ക് പൊന്‍തൂവല്‍

ന്യൂഡല്‍ഹി: ബഹിരാകാശ ദൗത്യത്തില്‍ ഇന്ത്യ വളരെയധികം മുന്‍പന്തിയിലാണ്. മറ്റു ലോകരാഷ്ട്രങ്ങള്‍ക്ക് എത്തിപ്പിടിക്കാന്‍ കഴിയാത്ത വിധത്തില്‍ വിജയപാതയിലാണ് രാജ്യം. ഇതിന് തെളിവാണ് തദ്ദേശീയമായി വികസിപ്പിച്ച ഗെയ്ഡഡ് പിനാക റോക്കറ്റ് ഒഡിഷയിലെ ചന്ദിപ്പുരില്‍നിന്നു വിജയകരമായി പരീക്ഷിച്ചത്. പിനാകയുടെ രണ്ടാമത്തെ പരീക്ഷണമായിരുന്നു ചൊവ്വാഴ്ച ഒഡിഷയില്‍ നടന്നത്. ജനുവരി 12നായിരുന്നു പിനാകയുടെ ആദ്യ പരീക്ഷണം. പിനാക റോക്കറ്റിന്റെ നവീകരിച്ച പതിപ്പാണ് ഗെയ്ഡഡ് പിനാക.  റോക്കറ്റിന്റെ ദൂരപരിധി 40 കിലോമീറ്ററില്‍നിന്നു 70 കിലോമീറ്ററായി വര്‍ധിപ്പിച്ചിട്ടുണ്ട്

റോക്കറ്റിന്റെ സഞ്ചാര മാര്‍ഗം നിരീക്ഷിക്കാനും നിയന്ത്രിക്കാനും സാധിക്കുന്നതാണ്. ആര്‍മമെന്റ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ്, റിസേര്‍ച്ച് സെന്റര്‍ ഇമ്രാത്, ഡിഫന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ലബോറട്ടറി എന്നിവ സംയുക്തമായാണ് റോക്കറ്റ് വികസിപ്പിച്ചത്.

വളരെ കുറച്ചു സമയം കൊണ്ട് പിനാക വികസിപ്പിച്ചെടുത്ത ഡി.ആര്‍.ഡിഓയിലെ ശാസ്ത്രജ്ഞരെയും സൈനികരെയും പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ അഭിനന്ദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button