ന്യൂഡല്‍ഹി : യു. എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ടെലിഫോണ്‍ സംഭാഷണത്തെ കുറിച്ച് പ്രധാനമന്ത്രിയുടെ ട്വീറ്റ്. ഊഷ്മള സംഭാഷണമാണു നടന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ വ്യക്തമാക്കി. ടെലിഫോണ്‍ സംഭാഷണത്തിനു പിന്നാലെ പോസ്റ്റുചെയ്ത ട്വീറ്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിന് ഒന്നിച്ചുചേര്‍ന്നു പ്രവര്‍ത്തിക്കാമെന്ന് ഉറപ്പുനല്‍കി. ട്രംപിനെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചുവെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.
ഇന്നലെ രാത്രിയാണ് ഡോണള്‍ഡ് ട്രംപ്, നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ചത്. ഇന്ത്യ തങ്ങളുടെ യഥാര്‍ഥ സുഹൃത്താണെന്നു പറഞ്ഞ അദ്ദേഹം, പ്രധാനമന്ത്രിയെ യു.എസിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ദക്ഷിണ മധ്യപൂര്‍വേഷ്യയിലെ സുരക്ഷ മോദിയുമായി ചര്‍ച്ച ചെയ്തിരുന്നു.
Post Your Comments