തിരുവനന്തപുരം: ലോ അക്കാദമി പ്രിൻസിപ്പാൾ ലക്ഷ്മി നായർക്കെതിരേ പുതിയ പരാതിയുമായി വിദ്യാർത്ഥികൾ. പെൺകുട്ടികളുടെ ഹോസ്റ്റലിനുളളിലെ ദൃശ്യങ്ങൾ ആൺകുട്ടികൾക്കു കാണിച്ചു കൊടുത്തെന്നാണ് വിദ്യാർത്ഥിനികളുടെ പരാതി. ലേഡീസ് ഹോസ്റ്റലിൽ സ്ഥാപിച്ചിട്ടുളള നിരീക്ഷണ കാമറകളിൽ പെൺകുട്ടികൾ കുളിമുറിയിൽ പോകുന്നതു വരെ ദൃശ്യമാകുമെന്ന് വിദ്യാർത്ഥിനികൾ പറയുന്നു.
ദൃശ്യങ്ങൾ ലക്ഷ്മി നായരുടെ മൊബൈൽ ഫോണിലും ദൃശ്യമാകും. ഇതാണ് ദൃശ്യങ്ങളുടെ ക്ലാരിറ്റി കാട്ടാനെന്ന പേരിൽ ആൺകുട്ടികൾക്കു കാണിച്ചു കൊടുത്തതെന്ന് വിദ്യാർത്ഥിനികൾ ആരോപിക്കുന്നു.ഇതിനിടെ സ്വഭാവസർട്ടിഫിക്കറ്റിന്റെ പേരിൽ ലക്ഷ്മി നായർ ഭീഷണി മുഴക്കുന്നതിന്റെ ഓഡിയോയും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
Post Your Comments