കുവൈത്ത് സിറ്റി•കുവൈത്ത് രാജകുടുംബാംഗം ഉള്‍പ്പടെ ഏഴ് പേരുടെ വധശിക്ഷ നടപ്പിലാക്കി. പുലര്‍ച്ചെ കുവൈത്ത് സെന്‍ട്രല്‍ ജയില്‍ അങ്കണത്തിലാണ് ശിക്ഷ നടപ്പിലാക്കിയത്.
സഹോദരിയെ വെടിവെച്ച് കൊന്ന കുറ്റത്തിനാണ് രാജകുടുംബാംഗത്തിന്റെ ശിക്ഷ നടപ്പിലാക്കിയത്. വിവാഹ ടെന്റിനു തീവെച്ച കേസിൽ സ്വദേശി വനിതക്കും, കൗമാരപ്രായക്കാരിയെ കൊന്നകേസിൽ ഒരു എത്യോപ്യൻ ഗാര്‍ഹിക തൊഴിലാളിക്കും വധശിക്ഷ ലഭിച്ചു. ഇവരെ കൂടാതെ ഒരു ഫിലിപ്പീനി വനിത, മൂന്നു ഇന്ത്യക്കാർ എന്നിവരുമാണ് ശിക്ഷയ്ക്ക് വിധേയമായത്.
Post Your Comments