Kerala

അജ്ഞാത സംഘത്തിന്റെ ആക്രമണം : യുവാവിന് വെട്ടേറ്റു

മുഖം മൂടി ധരിച്ച് ബൈക്കിലെത്തിയ അ​ഞ്ചം​ഗ ​സം​ഘം യു​വാ​വി​നെ ഗുരുതരമായി വെട്ടി പരിക്കേൽപ്പിച്ചു. കണ്ണൂർ മു​നി​സി​പ്പ​ൽ ക്വാ​ർ​ട്ടേ​ഴ്സി​ലെ സ​ജി​ന നി​വാ​സി​ൽ ശി​വ​രാ​മ​ന്‍റെ മ​ക​ൻ കെ. ​വി​ജി​ത്തി(30)നാ​ണ് വെ​ട്ടേ​റ്റ​ത് .

താ​ണ ജം​ഗ്ഷ​നി​ൽ സു​ഹൃ​ത്ത് ഷി​ജു​വി​നൊ​പ്പം നി​ൽ​ക്കു​മ്പോ ​ഴാ​യി​രു​ന്നു സം​ഭ​വം. കഴിഞ്ഞ രാത്രി ഇ​വ​ർ സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോള്‍ നാ​ട്ടു​കാ​ര​നാ​യ ഷാ​നു ഇ​തു​വ​ഴി ക​ട​ന്നു​പോ​യി​രു​ന്നു. ബൈ​ക്കി​ലെ​ത്തി​യ സം​ഘം ഷാ​നു​വി​നെ ഇ​രു​മ്പ്​വ​ടി​കൊ​ണ്ട് ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു. എന്നാൽ ഷാ​നു ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​തി​നു​ ശേ​ഷ​മാ​ണ് സം​ഘം വി​ജി​ത്തി​നെ വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. വ​ല​തു​കാ​ൽ, ഉ​പ്പൂ​റ്റി, ത​ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് യുവാവിന് വെ​ട്ടേ​റ്റ​ത്. യുവാവിനെ എ​കെ​ജി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ടൗ​ണ്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button