NewsIndia

ഇന്ത്യ അമേരിക്കയുടെ ഉത്തമസുഹൃത്തും പങ്കാളിയും: മോദിയെ അമേരിക്കയ്ക്ക് ക്ഷണിച്ച് ട്രംപ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്ക സന്ദർശിക്കാൻ ക്ഷണിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൊവ്വാഴ്ച രാത്രി മോദിയുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് അമേരിക്ക സന്ദർശിക്കാനായി നരേന്ദ്രമോദിയെ ട്രംപ് ക്ഷണിച്ചിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി 11.30നാണ് ട്രംപ് മോദിയെ വിളിച്ചത്. കാനഡ, മെക്‌സിക്കോ, ഇസ്രായേല്‍, ഈജിപ്ത് എന്നീ രാഷ്ട്രങ്ങളുടെ തലവന്‍മാരുമായി ബന്ധപ്പെട്ട ശേഷമാണ് ട്രംപ് മോദിയെ വിളിച്ചത്.

സാമ്പത്തികം, പ്രതിരോധ സഹകരണം, സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ ഇരു രാഷ്ട്ര തലവന്‍മാരും ചര്‍ച്ച നടത്തിയതായി അമേരിക്കന്‍ വക്താവ് വ്യക്തമാക്കി. ലോകം ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ നേരിടുന്നതില്‍ ഇന്ത്യ അമേരിക്കയുടെ അടുത്ത സുഹൃത്താണെന്ന് ട്രംപും അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button