IndiaNews

പിണറായി വിജയൻ ഭീരുവിനെ പോലെ ഒളിച്ചോടുന്നു: ജെ നന്ദകുമാർ

ന്യൂഡൽഹി : ആര്‍‌എസ്‌എസ് പ്രതിഷേധം ഭയന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒളിച്ചോടിയത് എന്തിനെന്ന് ആർ എസ് എസ് അഖില ഭാരതീയ സഹ പ്രചാർ പ്രമുഖ് ജെ.നന്ദകുമാർ. കേരളത്തിലെ മാര്‍ക്സിസ്റ്റ് ഭീകരതയ്ക്കെതിരെ ദല്‍ഹിയില്‍ ജന്‍ അധികാര്‍ സമിതിയുടെ നേതൃത്വത്തില്‍ കേരള ഹൌസിന് മുന്നില്‍ നടന്ന ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു ജെ.നന്ദകുമാര്‍.

ഇന്ന് കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്ന പിണറായി വിജയൻ പുലർച്ചെ 3 മണിക്കാണ് മറ്റു ഔദ്യോഗിക ആവശ്യങ്ങളെല്ലാം റദ്ദാക്കി കേരളത്തിലേക്ക് തിരിച്ചത്. കേരളത്തിലെ സി.പി.എം അക്രമങ്ങൾക്കെതിരെ കേരളാ ഹൗസിനു മുന്നിൽ നടക്കാനിരുന്ന പ്രതിഷേധം ഭയന്നാണ് മുഖ്യമന്ത്രി മുങ്ങിയതെന്ന് ജെ. നന്ദകുമാർ ആരോപിച്ചു.

കണ്ണൂരിലെ ആദ്യ രാഷ്ട്രീയ കൊലപാതകത്തില്‍ പ്രതിയായ പിണറായി വിജയന്‍ മുഖ്യമന്ത്രിയായിട്ടും ഗുണ്ടാനേതാവിനെ പോലെയാണ് പെരുമാറുന്നത്. എല്ലാവരെയും തുല്യരായി കാണാന്‍ മുഖ്യമന്ത്രിക്ക് സാധിക്കുന്നില്ല. രാഷ്ട്രീയ എതിരാളികളുടെ ജനാധിപത്യ അവകാശം സിപി‌എം കാറ്റില്‍പ്പറത്തുന്നു. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലാണ് അക്രമവും കൊലപാതകവും ഇപ്പോഴും കൂടുതല്‍ നടക്കുന്നതെന്നും ജെ.നന്ദകുമാർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button