IndiaGulf

അബുദാബി കിരീടാവകാശി ഇന്ത്യയിൽ എത്തുന്നു

ന്യൂ ഡല്‍ഹി : മൂന്നു ദിവസത്തെ ഒൗദ്യോഗിക സന്ദർശനത്തിനായി അബുദാബി കിരീടാവകാശി ഷെയ്ക് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ ഇന്ത്യയിൽ എത്തുന്നു. റിപ്പബ്ളിക് ദിന പരേഡിലെ മുഖ്യാതിഥി കൂടിയാണ് ഇദ്ദേഹം.

ബുധനാഴ്ച്ച രാഷ്ട്രപതി ഭവനിലെ പ്രത്യേക സ്വീകരണത്തിനു ശേഷം . ഹൈദരാബാദ് ഹൗസിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. കൂടാതെ  ഉപരാഷ്ട്രപതി ഹമീദ് അൻസാരിയുമായും ഷെയ്ക് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ വൈകിട്ട് ചർച്ച നടത്തും.

അൽ നഹ്യാന്‍റെ ഇന്ത്യൻ സന്ദർശനം വ്യാപാരമേഖലയിലും സുരക്ഷാകാര്യങ്ങളിലുമുള്ള ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുമെന്നാണ് സൂചന. 2015 ഓഗസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദാബിയിൽ സന്ദർശനം നടത്തിയിരുന്നു.

shortlink

Post Your Comments


Back to top button