NewsIndia

ബംഗാളിലെത്തിയ കേരളത്തിലെ നക്‌സല്‍ നേതാവിനെ കാണാതായി.. കസ്റ്റഡിയിലെടുത്തത് കൊല്‍ക്കത്ത ഇന്റലിജന്‍സ്

കൊല്‍ക്കത്ത : ബംഗാളിലെ കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ പോയ കേരളത്തിലെ നക്‌സല്‍ നേതാവിനെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഇന്റലിജന്‍സ് പൊക്കി; കെ എന്‍ രാമചന്ദ്രനെ കുറിച്ച് രണ്ട് ദിവസമായി ഒരു വിരവുമില്ലെന്ന് പറഞ്ഞു കേസായപ്പോള്‍ ബംഗാളിന്റെ അതിര്‍ത്തി കടത്തി തിരിച്ചയച്ച് പൊലീസ്
കൊല്‍ക്കത്ത: ബംഗാളിലെ കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ പോയ കേരളത്തിലെ നകസല്‍ നേതാവിനെ റെയല്‍വെ സ്‌റ്റേഷനില്‍ നിന്നും പിടികൂടി വിട്ടയച്ചു. സി.പി.എം.(എല്‍) റെഡ്സ്റ്റാര്‍ ജനറല്‍ സെക്രട്ടറി കെ.എന്‍ രാമചന്ദ്രനെയാണ് ചോദ്യം ചെയ്യാനായി ഇന്റലിജന്‍സ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് അദ്ദേഹത്തെ കാണാനില്ലെന്ന പരാതി ഉയര്‍ന്നതോടെ ഇന്റലിജന്‍സ് വിട്ടയക്കുകയായിരുന്നു. കേന്ദ്ര ഇന്റലിജന്‍സിന്റെ കസ്റ്റഡിയിലായിരുന്ന രാമചന്ദ്രനെ പിന്നീട് പശ്ചിമ ബംഗാള്‍ അതിര്‍ത്തി കടത്തിവിട്ടു. നിലവില്‍ പശ്ചിമ ബംഗാളില്‍ നിര്‍ത്താനാകില്ലെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് അതിര്‍ത്തി കടത്തിയത്.
രണ്ട് ദിവസം മുമ്പ് ബംഗാളിലെ കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ പോയ രാമചന്ദ്രന്‍ കൊല്‍ക്കത്ത റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങിയെങ്കിലും പിന്നീട് കാണാതാവുകയായിരുന്നു. കെ.എന്‍ രാമചന്ദ്രനെ കാണാനില്ല എന്നുകാട്ടി സിപിഐ.എം.എല്‍ റെഡ്സ്റ്റാര്‍ പശ്ചിമ ബംഗാള്‍ സംസ്ഥാന കമ്മിറ്റിയും നോട്ടീസ് പുറത്തിറക്കിയിരുന്നു.

കഴിഞ്ഞ ദിവസം ഭംഗോറിലെ ഭൂമി ഒഴിപ്പിക്കലിനിടെയുണ്ടായ സംഘര്‍ഷത്തില്‍ വെടിയേറ്റ് മരിച്ച രണ്ടുപേരെ സ്ഥലം സന്ദര്‍ശിക്കാനും രക്തസാക്ഷികളുടെ കുടുംബങ്ങളെ കാണാനും എത്തിയതായിരുന്നു കെ.എന്‍ രാമചന്ദ്രന്‍. സി.പി. ഐ ( എം. എല്‍) റെഡ് സ്റ്റാര്‍ അഖിലേന്ത്യാ സെക്രട്ടറിയും കോട്ടയം സ്വദേശിയുമാണ് ഇദ്ദേഹം.

ലഖ്‌നൗവില്‍നിന്ന് ട്രെയിന്മാര്‍ഗം കല്‍ക്കത്തസ്റ്റേഷനില്‍ (ചിത്പൂര്‍) ഇറങ്ങിയ രാമചന്ദ്രന്‍ വൈകീട്ട് 5.30-ന് തന്റെ സഹപ്രവര്‍ത്തകനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് ഇദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടാനായില്ല. ഇടയ്ക്ക് ഏതാനും മണിക്കൂറുകള്‍ സ്വിച്ച്ഡ് ഓഫ് ആയ നിലയിലുമായിരുന്നു. പിന്നീട് ഓണ്‍ ആയെങ്കിലും ബെല്ലടിക്കുന്നതല്ലാതെ മറുപടി ലഭിക്കുന്നുണ്ടായിരുന്നില്ല. പാര്‍ട്ടിനേതാക്കള്‍ ചിക്പൂര്‍ സ്റ്റേഷനിലും ഉന്നത പൊലീസുദ്യോഗസ്ഥര്‍ക്കും പരാതി നല്‍കി.
കര്‍ഷകസമരത്തിന് ഊര്‍ജം പകരുന്നതിനും പത്രസമ്മേളനംനടത്തി സമരത്തെ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിനുമായി എത്തിയ രാമചന്ദ്രനെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിക്കുകയാണെന്ന് സിപിഐ. എ.എല്‍. (റെഡ്സ്റ്റാര്‍) സംസ്ഥാനനേതൃത്വം കുറ്റപ്പെടുത്തി. ഇതോടെയാണ് കേന്ദ്ര ഇന്റലിജന്‍സ് രമാചന്ദ്രനെ മോചിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button