KeralaNews

കേരളത്തിലെ എഴുത്തുകാര്‍ സി.പി.എമ്മിന്റെ തണലില്‍ സുരക്ഷിതരെന്ന് സാഹിത്യകാരന്‍ എം .മുകന്ദന്‍

തിരുവനന്തപുരം : അസഹിഷ്ണുത സാംസ്‌കാരിക രംഗത്ത് ചര്‍ച്ചയായിരിക്കെ സിപിഎമ്മിനെ പിന്തുണച്ച് സാഹിത്യകാരന്‍ എം മുകുന്ദന്‍. ഇന്ത്യയില്‍ എഴുത്തുകാരെ സംരക്ഷിക്കുന്ന ഏക പാര്‍ട്ടി സിപിഎം ആണെന്ന് മുകുന്ദന്‍ പറഞ്ഞു. കേരളത്തില്‍ ഇടതുപക്ഷമുള്ളതുകൊണ്ട് എഴുത്തുകാര്‍ സുരക്ഷിതാരാണെന്നും മുകുന്ദന്‍ അഭിപ്രായപ്പെട്ടു.
ഇ.എം.എസിന്റെ ജീവിതവും ചിന്തകളും പ്രതിപാദിക്കുന്ന കേശവന്റെ വിലാപങ്ങള്‍ എന്ന നോവലിന്റ പഠനങ്ങളുടെ പ്രകാശന ചടങ്ങാണ് ഇടതുപക്ഷ രാഷ്ട്രീയത്തെക്കുറിച്ചുള്ള നിലാപാടുകള്‍ പറയാന്‍ മുകുന്ദന്‍ വേദിയാക്കിയത്. കലാകാരന്‍മാര്‍ക്കെതിരെ അസഹിഷ്ണുത വര്‍ദ്ധിക്കുകയും അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു എന്ന ആശങ്ക സാംസ്‌കാരിക ലോകത്ത് ഉയരുമ്പോഴാണ് സി.പി.എമ്മിനെ പരസ്യമായി പിന്തുണച്ച് മുകുന്ദന രംഗത്തെത്തിയത്.

കേശവിന്റെ വിലാപങ്ങള്‍ എഴുതുമ്പോള്‍ ആശങ്കകള്‍ ഉയര്‍ന്നിരുന്നെന്നും എന്നാല്‍ ഇടതുപക്ഷത്തിലുള്ള വിശ്വാസവും ഇഎംഎസ്സിനോടുള്ള ആദരവുമാണ് എഴുത്തിന് പ്രേരണയായതെന്നും എം മുകുന്ദന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button