അന്യഗ്രഹ ജീവികളെ കണ്ടെത്താന്‍ കൂടുതലൊന്നും അലയേണ്ടതില്ല. അത് മനുഷ്യന്‍ തന്നെയാണെന്നുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്. അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള അന്വേഷണം മനുഷ്യരിലേക്ക് തന്നെ എത്തുമെന്നാണ് പറയുന്നത്.
കൊളംബിയ സര്‍വകലാശാലയിലെ ഗവേഷകരുടെ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ജീവന്റെ ഉത്ഭവം ചൊവ്വാ ഗ്രഹത്തിലാണെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ചൊവ്വയില്‍ ആവിര്‍ഭാവം ചെയ്ത ജീവന്‍ വാല്‍നക്ഷത്രത്തിലോ ധൂമകേതുവിലോ ഭൂമിയിലേക്ക് എത്തുകയായിരുന്നുവെന്നും ഗവേഷകര്‍ പറയുന്നു. പാന്‍സ്പെര്‍മിയ എന്ന് പേരിട്ട സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ തങ്ങളുടെ വാദമുഖം അവതരിപ്പിക്കുന്നത്. 1800കള്‍ മുതല്‍ ഈ സിദ്ധാന്തം നിലവിലുണ്ട്.
ജീവന് അനുകൂല ഘടകമായ ജലവും അന്തരീക്ഷവും ചൊവ്വ ഗ്രഹത്തില്‍ ഉണ്ടായിരുന്നുവെന്നാണ് സിദ്ധാന്തം പറയുന്നത്. കൊളംബിയ സര്‍വകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞനായ കാലെബ് സ്‌കാര്‍ഫിന്റെ നേതൃത്വത്തിലാണ് ഗവേഷണം നടക്കുന്നത്.
Post Your Comments