അഭയാർഥി ബോട്ട് മുങ്ങി നിരവധി പേർ മരിച്ചു. തിങ്കളാഴ്ച്ചയാണ് അപകടം സംഭവിച്ചത്. ഇന്തോനേഷ്യൻ അഭയാർഥികൾ സഞ്ചരിച്ചിരുന്ന ബോട്ട് മലേഷ്യയുടെ കിഴക്കൻ തീരനഗരമായ മേർസിംഗിൽ വെച്ചാണ് മുങ്ങിയത്. പത്തു പേർ മരിച്ചതായും, രണ്ടു പേരെ രക്ഷപ്പെടുത്തിയതായും രക്ഷപ്രവർത്തകർ അറിയിച്ചു. മുപ്പതോളം പേരെ കാണാതായിട്ടുണ്ട്. അനുവദനീയമായതിലും കൂടുതൽ പേർ ബോട്ടിൽ കയറിയതാണു അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
അനധികൃതമായി മലേഷ്യയിലേക്കു കുടിയേറാൻ ശ്രമിച്ചവരാണ് അപകടത്തിൽപ്പെട്ടത്. ആറ് സ്ത്രീകളുടെ ഉൾപ്പെടെ പത്തു മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെത്തി. നാല്പതോളം അഭയാർഥികൾ ബോട്ടിൽ ഉണ്ടായിരുന്നതായി മാരി ടൈം എൻഫോഴ്സ്മെന്റ് ഏജൻസി അറിയിച്ചു.
Post Your Comments