ന്യൂ ഡൽഹി : പ്രവാസികൾക്കൊരു സന്തോഷ വാർത്ത. അനധികൃതമായി താമസിക്കുന്ന ഇന്ത്യക്കാർക്ക് മാത്രമായി പ്രത്യേക പൊതുമാപ്പിന് സാദ്ധ്യത. ഇതിനായുള്ള കരാറിന്റെ അന്തിമ നടപടികൾ ഈ വര്‍ഷം പൂർത്തിയാകും. ഇന്ത്യയിലെ യു.എ.ഇ സ്ഥാനാപതി അഹമ്മദ് അബ്ദുൽറഹ്മാൻ അൽബന്നയാണ് ഇകാര്യം അറിയിച്ചത്.
യു.എ.ഇയിലെ വിദേശികളുടെ താമാസവും,ജോലിയും പൂർണ്ണമായി നിയമപരമാകണമെന്നതാണ് ലക്ഷ്യം. ഇരു രാജ്യങ്ങളുടെയും മാനവശേഷി വകുപ്പുകൾ തമ്മിൽ ചർച്ച തുടരുകയാണെന്നും, പ്രവാസികൾക്ക് പ്രയാസമുണ്ടാകാത്ത തരത്തിലുള്ള നടപടികളാകും ഉണ്ടാവുക എന്ന് അഹമ്മദ് അബ്ദുൽറഹ്മാൻ അറിയിച്ചു.
Post Your Comments