തിരുവനന്തപുരം; നോട്ടു നിരോധന വിഷയത്തിൽ പ്രധാനമന്ത്രിയെ വിചാരണ ചെയ്യാനൊരുങ്ങുകയാണ് സിപിഎം.ജനുവരി 25 ബുധനാഴ്ചയാണ് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും മോദിയെ വിചാരണ ചെയ്യുന്ന പ്രക്ഷോഭപരിപാടി നടത്തുന്നത്.”നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് രാജ്യത്തെ ജനങ്ങള്‍ നേരിടുന്ന പ്രയാസങ്ങള്‍ ഉന്നയിക്കുക, പണം പിന്‍വലിക്കല്‍ നിയന്ത്രണം എടുത്ത് കളയുക,ഡിജിറ്റല്‍ പണമിടപാടി ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കാതിരിക്കുക” എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് ദേശീയതലത്തിൽ നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായിട്ടാണ് കേരളത്തിലും സമര പരിപാടികൾ.
അതെ സമയം ആം ആദ്മി പാർട്ടിയും പ്രധാനമന്ത്രിയെ ജനകീയ വിചാരണ ചെയ്യാനാണ് തീരുമാനം .”കള്ളപ്പണം ഇല്ലാതാക്കാനെന്നു പറഞ്ഞ് തുടങ്ങിയ കറൻസി പിൻവലിക്കൽ ഇപ്പോൾ കാഷ്ലെസ് ഇക്കോണമി എന്ന ലക്ഷ്യത്തിലേക്ക് തിരിച്ചുവിടുന്നു. എത്ര ശതമാനം കള്ളപ്പണം ഇല്ലാതാക്കാൻ കഴിഞ്ഞുവെന്നതിനെക്കുറിച്ച് പ്രധാനമന്ത്രി ഒന്നും പറയുന്നില്ല ,സ്വന്തം ജനങ്ങൾക്ക് മേൽ സർജിക്കൽ സ്ട്രൈക്ക് പ്രഖ്യാപിച്ച് 100 കോടി ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിട്ട പ്രധാനമന്ത്രിയെ സ്‌ഥാനത്തു നിന്നു പുറത്താക്കാൻ ജനകീയ വിചാരണയിൽ ആം ആദ്മി പ്രവർത്തകർ ജനങ്ങളോട് ആഹ്വാനം ചെയ്യുമെന്ന്” ആം ആദ്മി പാർട്ടി സംസ്‌ഥാന കൺവീനർ സി.ആർ. നീലകണ്ഠൻ പറഞ്ഞു.
Post Your Comments