NewsIndia

മൃഗങ്ങളെ ഉപയോഗിച്ച് തീവ്രവാദി ആക്രമണ സാധ്യത : രാജ്യത്ത് റെഡ് അലര്‍ട്ട്

മുംബൈ : അട്ടിമറി പ്രവര്‍ത്തനങ്ങള്‍ക്കു ഭീകരവാദികള്‍ വളര്‍ത്തുമൃഗങ്ങളെ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ റിപ്പബ്ലിക് ദിനത്തില്‍ അതീവജാഗ്രത പാലിക്കണമെന്നും മഹാരാഷ്ട്ര തീവ്രവാദി വിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്) മുന്നറിയിപ്പു നല്‍കി.

റിപ്പബ്ലിക് ദിനത്തിലും തുടര്‍ന്നു വരുന്ന വാരാന്ത്യ അവധി ദിനങ്ങളിലും ജനങ്ങള്‍ കൂടുന്ന സ്ഥലങ്ങളില്‍ ദേശ വിരുദ്ധര്‍ ജനക്കൂട്ടത്തെ ലക്ഷ്യമിടാന്‍ സാധ്യതയുണ്ട്. പല തരത്തിലും ആക്രമണത്തിനു ശ്രമിക്കാം. വളര്‍ത്തുമൃഗങ്ങളെയും ഉപയോഗിച്ചേക്കാം. സംശയാസ്പദമായ എന്തും പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും എടിഎസ് ഓര്‍മിപ്പിച്ചു.

രാജ്യത്തെവിടെയും തീവ്രവാദി ആക്രമണമുണ്ടാകാം. സമൂഹമാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുകയോ അവയിലൂടെയുള്ള പ്രചാരണം വിശ്വസിക്കുകയോ ചെയ്യരുതെന്നും എടിഎസ് മുന്നറിയിപ്പു നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button