NewsIndia

അമ്മയുടെ കൈകളില്‍ ഭദ്രമായിരുന്ന തമിഴകം ഇപ്പോള്‍ ചിന്നമ്മയുടെ കൈകളില്‍ ആളിക്കത്തുന്നതിനു പിന്നില്‍…

ചെന്നൈ : ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട ജനകീയ പ്രതിഷേധം തമിഴ്നാട്ടിലെ മാറുന്ന രാഷ്ട്രീയ കാലാവസ്ഥയുടെ സൂചന കൂടിയാണ് നല്‍കുന്നത്. സര്‍ക്കാരിന് എതിരായ ജനരോഷം നിയന്ത്രിക്കാന്‍ കഴിയാവുന്നതിനപ്പുറം ആളിക്കത്തുന്നത്, പനീര്‍ശെല്‍വം സര്‍ക്കാരിന്റെ ദുര്‍ബലതയുടെ പ്രകടമായ തെളിവാണ്. ജയലളിതക്ക് ശേഷം വന്ന പാര്‍ട്ടി നേതൃത്വത്തിലും ഭരണസാരഥികളിലും തമിഴ് ജനതക്ക് വിശ്വാസം നഷ്ടപ്പെട്ട് തുടങ്ങി എന്നതാണ് സത്യം. പ്രക്ഷോഭത്തില്‍ നിന്ന് കൊല്ലാകൊല്ലം ജെല്ലിക്കെട്ട് നടത്താനുള്ള തമിഴന്റെ അവകാശം സാധ്യമാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് സര്‍ക്കാര്‍ ആണയിടുമ്പോഴും മക്കള്‍ക്ക് അതില്‍ തെല്ലും വിശ്വാസമില്ല എന്നതാണ് തമിഴകത്ത് ഇപ്പോഴും തുടരുന്ന പ്രക്ഷോഭത്തില്‍ നിന്ന് വ്യക്തമാകുന്നത്. ജയലളിതയുടെ കാലത്തും ജെല്ലിക്കെട്ടിന്റെ നിയമസാധുത തര്‍ക്കത്തില്‍ ആയിരുന്നുവെങ്കിലും ഇത്തരമൊരു പ്രക്ഷോഭം മുളപൊട്ടിയിരുന്നില്ല എന്നത് ഇതിനോട് ചേര്‍ത്ത് വായിക്കണം. അതായത് പുതിയ നേതൃത്വത്തിന്റെ ഭരണത്തിലും നയസമീപനങ്ങളിലെ ഇച്ഛാശക്തിയിലും ജനത്തിന് വിശ്വാസം നഷ്ടപ്പെട്ട് തുടങ്ങിയിരിക്കുന്നു.

മധുരയിലെ അളഗനല്ലൂരില്‍ ജെല്ലിക്കെട്ട് ഉദ്ഘാടനം ചെയ്യാനെത്തിയ എ.ഐ.എ.ഡി.എം.കെ മുഖ്യമന്ത്രിക്ക് ജനരോഷം മൂലം അത് ചെയ്യാനാകാതെ മടങ്ങേണ്ടി വന്നു എന്നത് തമിഴ് രാഷ്ട്രീയത്തിലെ നിര്‍ണായക സംഭവങ്ങളില്‍ ഒന്നായി വിലയിരുത്തണം. ജയലളിതക്ക് ആയിരുന്നുവെങ്കില്‍ ഇത്തരമൊരു സാഹചര്യത്തെ നേരിടേണ്ടി വരില്ലായിരുന്നു എന്നതാണ് സത്യം. അമ്മയ്ക്ക് ശേഷം വന്ന ചിന്നമ്മയ്ക്കോ മുതലമച്ചര്‍ പനീര്‍സെല്‍വത്തിനോ ജനത്തെ വരുതിക്ക് നിര്‍ത്താനാകുന്നില്ല എന്ന് മറീന ബീച്ച് കാട്ടിത്തരുന്നു. പ്രക്ഷോഭത്തില്‍ നിന്ന് ചെന്നൈ മറീന ബീച്ചിലെ പ്രക്ഷോഭകരെ ബലംപ്രയോഗിച്ച് നീക്കാനുള്ള പൊലീസ് ശ്രമവും സര്‍ക്കാരിന് എതിരായ ജനവികാരത്തെ ബലപ്പെടുത്തുകയാണ്. ഡി.എം.കെ അടക്കമുള്ള പ്രതിപക്ഷ കക്ഷികളും സാഹചര്യത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. സ്റ്റാലിന്റെ അറസ്റ്റ് വരിക്കലും കനിമൊഴിയുടെ ട്രെയിന്‍ തടയലുമെല്ലാം ഇതാണ് വെളിവാക്കുന്നത്. ശശികലയോട് കലഹിച്ച് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാനിരിക്കുന്ന ജയയുടെ സഹോദരപുത്രി ദീപയ്ക്കും ജെല്ലിക്കെട്ട് മികച്ച പ്രവേശനകവാടം ഒരുക്കിയേക്കും. ദുര്‍ബലമായ സര്‍ക്കാരിനെ വേഗത്തില്‍ അസ്ഥിരപ്പെടുത്താനുള്ള അവസരമായി എല്ലാവരും ഇതിനെ കാണുന്നു. അതുകൊണ്ട് തന്നെ ജെല്ലിക്കെട്ട് സമരത്തിനകത്തെ ശത്രുമുഖങ്ങള്‍ അണ്ണാ ഡിഎംകെയെ അസ്വസ്ഥമാക്കുന്നുണ്ട് എന്നത് പരമാര്‍ത്ഥം

shortlink

Related Articles

Post Your Comments

Related Articles


Back to top button