NewsIndia

റെയിൽവേ സുരക്ഷാ ജീവനക്കാരുടെ എണ്ണം : കണക്കുകൾ പുറത്ത്

ന്യൂ ഡൽഹി : റെയിൽവേയിലെ സുരക്ഷാ ജീവനക്കാരുടെ എണ്ണം ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്. ഹിരാഖണ്ഡ്​ എക്​സ്​പ്രസ് അപകടത്തിന് ശേഷം ഇൗസ്​റ്റ്​ കോസ്​റ്റ്​ റെയിൽവേ പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം എകദേശം 1.42 ലക്ഷം സുരക്ഷ ജീവനക്കാരുടെ കുറവ് ചൂണ്ടി കാട്ടുന്നു. അതിനാല്‍ അടുത്തിടെ ട്രെയിൻ ദുരന്തങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പുറത്തു വന്ന ഈ കണക്ക് ഏറെ ആശങ്ക ഉളവാക്കുന്നു.

ഇൗസ്​റ്റ്​ കോസ്​റ്റ്​ റെയിൽവേയുടെ പരിധിയിൽ ഉൾപ്പെടുന്ന വിജയനഗര ജില്ലയിലാണ് അപകടം നടന്നത്. ഇവിടെ സുരക്ഷ ജീവനക്കാരുടെ എണ്ണത്തിൽ 24 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തുന്നത്. അതിനാൽ നിലവിലുള്ള ജീവനക്കാർ വലിയ സമ്മർദ്ദമാണ് നേരിടുന്നത്. മതിയായ സൗകര്യങ്ങൾ എർപ്പെടുത്താൻ റെയിൽവേ തയാറാകുന്നില്ലെന്ന പരാതികളും നിലവിലുണ്ട്. ഇതോടൊപ്പം തന്നെ ട്രെയിനുകളുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി മികച്ച സാങ്കേതിക  വിദ്യ അവതരിപ്പിക്കണമെന്ന ആവശ്യവും ശക്​തമാണ്​.

ഈസ്റ്റ് കോസ്റ്റ് റയിൽവേയിൽ മാത്രം നിലവിൽ 1,573 ​എഞ്ചിനീയർമാരുടെ ഒഴിവുകളാണുള്ളത്. ഇതോടൊപ്പം സിഗ്​നൽ, സുരക്ഷ, ഇലക്​ട്രികൽ എന്നിവയിലും ഒഴിവുകളുണ്ട്.ഒ​ഴിവുകൾ നികത്തപ്പെടാത്തതിനാൽ ജീവനക്കാരുടെ ജോലിഭാരം വൻതോതിൽ വർധിപ്പിക്കുന്നുണ്ട്​. ലോക്കോ പൈലറ്റ്​മാരുൾപ്പടെയുള്ളവർക്ക്​ 20 മണിക്കൂർ വരെ ​ഇതുമൂലം ജോലി ചെയ്യേണ്ടതായും വരുന്നു.​ഇതും അപകടങ്ങൾക്ക്​ കാരണമാവുന്നുണ്ടെന്നാണ്​ ജീവനക്കാർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button