മാനേജരോടൊപ്പം പാട്ട് പാടാത്തതിന് റെയിൽവേ ജീവനക്കാരിക്ക് ഒടുവിൽ കിട്ടിയത് സസ്‌പെൻഷൻ. ചത്തീസ്ഗഢ് റെയില്‍വേയിലാണ് ഏവരെയും ഞെട്ടിക്കുന്ന ഈ സംഭവം അരങ്ങേറിയത്. ജനറല്‍ മാനേജരോടപ്പം യുക്മഗാനം പാടന്‍ വിസമ്മതിച്ചതിനാലാണ് കള്‍ച്ചറല്‍ ക്വോട്ടയില്‍ പ്രവേശനം നേടിയ അഞ്ജലി ദിവാരിയെന്ന സീനിയര്‍ ക്ലര്‍ക്കിന് വിചിത്ര സസ്പെൻഷൻ ഏറ്റു വാങ്ങേണ്ടി വന്നത്.
ജനുവരി 17 ന് പുറത്തു വന്ന വിചിത്ര സസ്‌പെൻഷൻ ഉത്തരവ് ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. “ജനറല്‍ മാനേജരോടൊത്ത് റിഹേഴ്സൽ സമയത്ത് പാടിയ പാട്ടുകൾ പിന്നീട് സംഗീത പരിപാടിക്ക് പാടിയില്ല. അതിനാൽ കൾച്ചറൽ ക്വോട്ടയിൽ ജോലി നേടിയ ഒരാൾ ഇങ്ങനെ ചെയ്യുന്നത് കുറ്റകരമാണാണെന്നും” ഉത്തരവിൽ പറയുന്നു.
കൾച്ചറൽ ക്വോട്ടയിൽ പ്രവേശനം നേടിയ വ്യക്തി ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ റെയില്‍വേ ഡിവിഷ്‌നല്‍ മാനേജറുടെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥയാണ്. അതിനാൽ അഞ്ജലിയുടെ ഈ പ്രവര്‍ത്തി ജോലിയിലുള്ള ഉത്തരവാദിത്വ ലംഘനത്തിന്റെ ലക്ഷണമാണെന്നും. ഇക്കാര്യം ഗൗരവത്തോടെ പരിഗണിക്കുകയാണെന്നും ഉത്തരവിൽ പറയുന്നു. ഇതോടൊപ്പം ആറുമാസത്തേക്ക് റായ്പൂര്‍ ഡിവിഷനില്‍ നടക്കുന്ന എല്ലാ സാംസ്‌കാരിക പരിപാടിയില്‍ നിന്നും അഞ്ജലി ദിവാരിയെ നീക്കം ചെയ്തതായും ഉത്തരവിൽ പറയുന്നു.
Post Your Comments