ന്യൂഡല്‍ഹി : കള്ളപ്പണമുള്ളവരുടെ വെളിപ്പെടുത്താത്ത നിക്ഷേപങ്ങള്‍ തങ്ങളുടെ കണ്ണുകള്‍ക്കു മറഞ്ഞിരിക്കുന്നില്ലെന്ന് ആദായനികുതി വകുപ്പ്. അതുകൊണ്ട് അവ പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജനയില്‍ (പി.എം.ജി.കെ.വൈ) ഒരിക്കലായി നിക്ഷേപിച്ചു കള്ളപ്പണം ശുദ്ധീകരിച്ചെടുക്കാന്‍ ആദായനികുതി വകുപ്പ് പരസ്യത്തിലൂടെ രാജ്യത്തെ കള്ളപ്പണക്കാരോട് ആവശ്യപ്പെട്ടു. പ്രധാന ദേശീയ പത്രങ്ങളിലാണ് ഇതു സംബന്ധിച്ച പരസ്യം കൊടുത്തത്.
അസാധുവാക്കിയ 500, 1000 രൂപ നോട്ടുകളുടെ ചിത്രങ്ങളും പരസ്യത്തില്‍ ചേര്‍ത്തിട്ടുണ്ട്. പി.എം.ജി.കെ.വൈയില്‍ നിക്ഷേപിക്കുന്ന പണം സംബന്ധിച്ച കാര്യങ്ങള്‍, പേരുവിവരങ്ങള്‍ എന്നിവയെല്ലാം രഹസ്യമായി സൂക്ഷിക്കുമെന്നും പരസ്യത്തില്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. പി.എം.ജി.കെ.വൈയില്‍ നിക്ഷേപിക്കുന്നതിനുള്ള കാലാവധി മാര്‍ച്ച് 31 വരെയാണ്.
Post Your Comments