ഹൈദരാബാദ്: നോട്ട് നിരോധനത്തേടെ കള്ളനോട്ടുകള്‍ ഇല്ലാതായെന്ന് അനില്‍ ബോകില്‍.ഇപ്പോള്‍ എല്ലാ കാര്യവും സുതാര്യമാണ്. ബാങ്കുകള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെല്ലാം വെള്ളപ്പണമാണെന്നും അദ്ദേഹം പറഞ്ഞു. നോട്ട് പിൻവലിക്കൽ തീരുമാനത്തിന് സർക്കാരിന് പ്രേരണ നൽകിയത് അനിൽ ബോകിലാണ്.
പൂണെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അര്‍ത്ഥ ക്രാന്തി സന്‍സ്ഥാന്‍ എന്ന സാമ്പത്തിക ഉപദേശങ്ങള്‍ നല്‍കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ ഗ്രൂപ്പിലെ അനില്‍ ബോകില്‍.ഇദ്ദേഹമാണ് നോട്ട് നിരോധനത്തിന് പ്രധാനമന്ത്രിക്ക് പ്രേരണയായതെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. അതേ സമയം നോട്ട് നിരോധനത്തിന്റെ ഉദ്ദേശ്യം പ്രായോഗികമാകന്‍ കുറച്ചു സമയമെടുക്കും അതിനു ശേഷമെ നമുക്ക് ഇതിനെ വിലയിരുത്താനാകൂവെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. കൂടാതെ 50 രൂപക്ക് മുകളിലുള്ള എല്ലാ നോട്ടുകളും പിന്‍വലിക്കണമെന്നാണ് തന്റെ നിലാപാടെന്നും രാജ്യത്തെ ഭൂരിപക്ഷമായ സാധാരണ ജനങ്ങള്‍ക്ക് ദിവസചെലവുകള്‍ നിര്‍വഹിക്കാന്‍ വലിയ കറന്‍സി നോട്ടുകള്‍ ആവശ്യമില്ല്ലെന്നും അനിൽ ബോകിൽ അഭിപ്രായപ്പെടുകയുണ്ടായി.
Post Your Comments