ഇന്ത്യൻ ബൈക്ക് ചരിത്രത്തിൽ വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചത് ബജാജ് തങ്ങളുടെ പൾസർ എന്ന ചുണകുട്ടനെ നിരത്തിലിറക്കിയതോടെയാണ്. 2001ൽ നിരത്തിൽ പിറന്നുവീണ പൾസറിന് ഇന്നും ജനപ്രീതി ഏറുന്നു. 150 സിസിയിൽ തുടങ്ങി ഇപ്പോൾ 400 സി സിയിലെത്തി നിൽക്കുന്നു പൾസറിന്റെ വിജയഗാഥ.
അടുത്തിടെ പുറത്തിറങ്ങിയ 400 ഡൊമൈനോറിനു ശേഷം പുതിയ പൾസർ 200എൻഎസ് എഫ്ഐ പതിപ്പ് പുറത്തിറക്കാൻ ബജാജ് ഒരുങ്ങുന്നു. തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് വഴിയാണ് ബജാജ് തങ്ങളുടെ പുത്തൻ ബൈക്കിന്റെ ഇമേജ് പുറത്ത് വിട്ടത്. ബൈക്ക് ഈ മാസം പുറത്തിറങ്ങുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
2012 ൽ പുറത്തിറങ്ങിയ പൾസർ എൻ.എസ്സ് 200 എന്ന ഈ നേക്കഡ് ബൈക്കിനെ വിപണിയിൽ നിന്നും കമ്പനി അപ്രതീക്ഷിതമായി പിൻവലിക്കുകയായിരുന്നു. ഇപ്പോള്‍ പരിഷ്‌കൃത എൻജിനും,ഫ്യൂവൽ ഇൻഞ്ചെക്ഷൻ സാങ്കേതികതയോട് കൂടി എത്തുന്ന ബൈക്ക് വിപണി കീഴടക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.
24ബിഎച്ച്പിയും 18.3എൻഎം ടോർക്കുമുള്ള 194.4സിസി സിങ്കിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എൻജിൻ കരുത്തും, 6 സ്പീഡ് ട്രാൻസ്മിഷൻ കൂടുതൽ വേഗതയും ബൈക്കിന് നൽകുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ബജാജ് പൾസർ 200എൻഎസ് എഫ്ഐ മോഡലിനെ തുർക്കിയിൽ അവതരിപ്പിച്ചത്. ഉടൻ തന്നെ ബജാജ് ഈ ബൈക്കിനെ ഇന്ത്യൻ റോഡിൽ എത്തിക്കുമെന്ന് പ്രതീക്ഷിക്കാം. ഡ്യുവൽ ടോൺ നിറത്തിൽ അവതരിക്കുന്ന ഈ ബൈക്കിൽ സുരക്ഷക്ക് പ്രാധാന്യം നൽകി എബിഎസ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ വില അൽപ്പം കൂടുമെന്നാണ് കരുതാൻ.
Post Your Comments