ദാവോസ്: രാജ്യങ്ങളുടെ വികസന റേറ്റിംഗിന്റെ മാതൃകയില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേകം റേറ്റിങ് നല്‍കാന്‍ ലോക സാമ്പത്തിക ഫോറത്തിന്റെ തീരുമാനം. ജനസംഖ്യയിലെ എണ്ണക്കൂടുതലും മറ്റുമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് സാമ്പത്തിക ഫോറത്തെ എത്തിച്ചത്. സംസ്ഥാനങ്ങള്‍ തമ്മിലുള്ള മത്സരം വര്‍ദ്ധിപ്പിക്കാനും മറ്റും ഏറെ ഉപകരിക്കുന്നതാണ് ഈ തീരുമാനം. ഏറ്റവും മികച്ച സംസ്ഥാനത്തെ തിരഞ്ഞെടുക്കുക വഴി സംസ്ഥാനങ്ങള്‍ വികസന കാര്യത്തില്‍ മത്സരിക്കുന്ന അവസ്ഥ സംജാതമാകുകയും ചെയ്യും.
ലോക സാമ്പത്തിക ഫോറം, നീതി ആയോഗ്, ലോക ബൗദ്ധിക സ്വത്തവകാശ സംഘടന, കോര്‍ണെല്‍ സര്‍വകലാശാല എന്നിവ ചേര്‍ന്നാണ് ഇതു നടപ്പാക്കുക.
ഇതാദ്യമായാണ് ആഗോള റേറ്റിങ് മാതൃകയാക്കി ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ക്ക് രാജ്യാന്തര സംഘടനകളുമായി ചേര്‍ന്നു റേറ്റിങ് നല്‍കുന്നത്. രാജ്യത്തിന്റെ പൊതുവായ വികസനത്തിന് മത്സരാടിസ്ഥാനത്തിലുള്ളതും പരസ്പര സഹകരണത്തിലധിഷ്ഠിതവുമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാണിച്ചിരുന്നു. റേറ്റിങ് നടപ്പിലാക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ വികസനത്തിന്റെ കാര്യത്തില്‍ പരസ്പരം മത്സരിക്കുന്ന സ്ഥിതിയുണ്ടാകും.
ഇത് വികസന രംഗത്ത് നൂതന ആശയങ്ങള്‍ നടപ്പാക്കുന്നതിനു സഹായകരമാകുമെന്ന് നീതി ആയോഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ അമിതാഭ് കാന്ത് ദാവോസില്‍ പറഞ്ഞു. ഡല്‍ഹിയില്‍ ഈ വര്‍ഷം ഒക്ടോബറില്‍ ലോക സാമ്പത്തിക ഫോറത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഇന്ത്യ ഇക്കണോമിക് ഫോറത്തില്‍ സംസ്ഥാനങ്ങളുടെ റേറ്റിങ് പ്രഖ്യാപിക്കും.
വിവിധ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം, മാനവശേഷി, ഗവേഷണം, അടിസ്ഥാന സൗകര്യം, വ്യവസായ അന്തരീക്ഷം തുടങ്ങിയവയാണ് മാനദണ്ഡങ്ങള്‍. സംസ്ഥാനങ്ങള്‍ നടപ്പിലാക്കിയതും നടപ്പിലാക്കാനുദ്ദേശിക്കുന്നതുമായ ആശയങ്ങളുടെ പ്രവര്‍ത്തന മികവു നോക്കിയാണ് റാങ്കിങ് നല്‍കുന്നത്.
ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ക്ക് റേറ്റിങ് നല്‍കുന്ന പദ്ധതിയെ ഏറെ താല്‍പര്യത്തോടെയാണ് ലോകം ഉറ്റുനോക്കുന്നത്. അതേസമയം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വന്‍ നിക്ഷേപകരം ആകര്‍ഷിക്കാന്‍ വേണ്ടി ചില ഇന്ത്യന്‍ സംസ്ഥാനങ്ങളും രംഗത്തുണ്ട്. ഇക്കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ആന്ധ്രാ പ്രദേശം മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തന്നെയാണ്.
ഉച്ചകോടിയുടെ വാര്‍ഷിക സമ്മേളനത്തില്‍ സംസ്ഥാനത്തേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി കമ്പനി മേധാവികളുമായി ചന്ദ്രബാബു നായിഡു കൂടിക്കാഴ്ച നടത്തി.
Post Your Comments