NewsIndia

ജെല്ലിക്കെട്ട് അനിശ്ചിതത്വത്തില്‍ മധുരയില്‍ പനീര്‍ശെല്‍വത്തിനെതിരെ പ്രതിഷേധം

മധുര: തമിഴ്‌നാട്ടിലെ മധുരയിലുള്ള അളങ്കനല്ലൂരില്‍ ജെല്ലിക്കെട്ട് നടത്തുന്നതിനെ ചൊല്ലി അനിശ്ചിതത്വം. പ്രദേശത്ത് മുഖ്യമന്ത്രി ഒ.പനീര്‍ശെവത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്.
അതേസമയം ജെല്ലിക്കെട്ടിനായി നിയമനിര്‍മ്മാണം ആവശ്യപ്പെട്ട് മറീന ബീച്ചില്‍ ഉള്‍പ്പെടെ തമിഴ്‌നാട്ടില്‍ പ്രക്ഷോഭം തുടരുകയാണ്. രാത്രി വൈകിയും മുഖ്യമന്ത്രി പനീര്‍സെല്‍വം അളങ്കനല്ലൂരില്‍ സമരക്കാരുമായി അനുനയ ചര്‍ച്ച നടത്തി.
ലക്ഷക്കണക്കിന് ജനങ്ങള്‍ അണിനിരന്ന വന്‍ ജനകീയമുന്നേറ്റത്തിനൊടുവില്‍ ജല്ലിക്കട്ട് നിരോധനം നീക്കാനുള്ള ഓര്‍ഡിനന്‍സ് സംസ്ഥാനസര്‍ക്കാര്‍ പുറത്തിറക്കിയെങ്കിലും ഇന്നലെ സമരത്തിന് അയവുണ്ടായില്ല. ആഹ്‌ളാദപ്രകടനങ്ങള്‍ നടന്നെങ്കിലും സ്ഥിരം നിയമനിര്‍മ്മാണം നടത്താതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന് സമരക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഓര്‍ഡിനന്‍സ് അല്ല നിയമ നിര്‍മാണമാണ് വേണ്ടതെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്.

shortlink

Post Your Comments


Back to top button