NewsIndia

ശീതളപാനീയത്തിൽ നിന്ന് ലഭിച്ചത് ചത്ത പല്ലിയെ

ഉദുമ: ശീതളപാനീയത്തില്‍ നിന്ന് ലഭിച്ചത് ചത്ത പല്ലിയെ. പാലക്കുന്ന് പള്ളത്തിലെ കടയില്‍ നിന്നാണ് പാക്കറ്റ് ശീതളപാനീയത്തില്‍ ചത്ത പല്ലിയെ കണ്ടെത്തിയത്. കടയുടെ സമീപത്തെ സ്‌കൂളിലെ വിദ്യാര്‍ഥി ജ്യൂസ് കുടിക്കവെയാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടത്. പതിവായി പാക്കറ്റ് ജ്യൂസ് കഴിക്കാറുള്ള കുട്ടി സ്‌ട്രോ ഇട്ട് വലിക്കുമ്പോള്‍ തടസ്സം നേരിട്ടു. തുടർന്ന് കടയിലെ ജോലിക്കാരനും ഇത് പരിശോധിച്ചു. മാത്രമല്ല കുട്ടിക്ക് ജ്യൂസ് കഴിച്ചതിനു ശേഷം ശാരീരിക അസ്വാസ്ഥ്യവും ഛര്‍ദിയുമുണ്ടായി. പ്ലാസ്റ്റിക് കുപ്പിയുടെ മുകളില്‍ കവര്‍ കോട്ടിങ് ഉള്ളതിനാല്‍ സ്‌ട്രോ ഇട്ടാണ് ജ്യൂസ് കുടിക്കാറ്. ഇതേ തുടർന്ന് കുപ്പി പൂര്‍ണമായും തുറക്കാതെ ഇവര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ വിവരമറിയിച്ചു.

ഉടൻ തന്നെ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. പക്ഷെ മൂന്നു ദിവസം പിന്നിട്ടിട്ടും ഒരു നടപടിയും സ്വീകരിച്ചിള്ള. എന്നാൽ ഈ സംഭവം അറിഞ്ഞ കമ്പനി അധികൃതര്‍ സ്ഥലത്തെത്തി ഒത്തുതീര്‍പ്പിനുള്ള ശ്രമം നടത്തിയെന്നും ഉപഭോക്താവിന്റെ കുടുംബം ആരോപിച്ചു. പിന്നീട് കുട്ടിയുടെ കുടുംബം കടയില്‍ നിന്ന് കുപ്പി വീട്ടിലേക്ക് കൊണ്ടുപോയി. ഭക്ഷ്യ സുരക്ഷാ ഓഫീസറാണ് ഇത്തരം കാര്യങ്ങളില്‍ നടപടി സ്വീകരിക്കേണ്ടത്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം നടന്നത് അറിയുന്നതെന്നും തുടർന്ന് വെള്ളിയാഴ്ച രാവിലെ തന്നെ സ്ഥലം സന്ദര്‍ശിച്ചുവെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. സാമ്പിള്‍ ശേഖരിക്കാനുള്ള നടപടി തയ്യാറാക്കും വരെ സാധനം കടയില്‍ സൂക്ഷിക്കണമെന്ന് അറിയിച്ചെങ്കിലും ഉപഭോക്താവ് കുപ്പി വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നും ഔദ്യോഗികകൃത്യത്തില്‍ തടസ്സം വരുത്തിയതില്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button