ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മിനായരുടെ പേരിൽ ഫ്ലാറ്റ് തട്ടിപ്പ് ആരോപണവുമായി മുഖ്യമന്ത്രിക്ക് പരാതി. നെടുമങ്ങാട് കോടതിയിലെ അഭിഭാഷകനും ലോ അക്കാദമി പൂർവവിദ്യാർത്ഥിയും പൊതുപ്രവർത്തകനായ ബി ആർ എം ഷഫീറും, ലോ അക്കാദമി പൂർവവിദ്യാർത്ഥി പ്രഭാത് പി നായരുമാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ പേരൂർക്കടയിൽ കേരള ലോ അക്കാദമി ലോ കോളേജ് ട്രസ്റ്റ് 12 ഏക്കർ സ്ഥലം പാട്ടവ്യവസ്ഥയിൽ സ്വന്തമാക്കിയാണ് പ്രവർത്തനം ആരംഭിച്ചത്. ഇതേ സ്ഥലം ലക്ഷ്മി നായർ അവരുടെ സ്വകാര്യഭവനങ്ങളും മറ്റും പണിത് സ്വകാര്യ സ്വത്താക്കി വെച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. കൂടാതെ ട്രസ്റ്റിന്റെ പേരിൽ പുന്നൻ റോഡിൽ റിസർച്ച് സെന്ററിനായി നൽകിയ കോടികൾ വിലമതിക്കുന്ന ഭൂമി വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കാനാകില്ല. ഈ ഭൂമി യാതൊരു സുരക്ഷാമാനദണ്ഡവും പാലിക്കാതെ നിയമം ലംഘിച്ച് തലസ്ഥാനത്തെ ഏറ്റവും വലിയ ഫ്ലാറ്റ് നിർമാതാക്കളായ ഹെതർ ഗ്രൂപ്പിന് 50:50 എന്ന ലാഭവിഹിതത്തില്‍ നൽകി ഫ്ലാറ്റ് സമുച്ചയം പണിത് കോടിക്കണക്കിന് രൂപ അനധികൃതമായി സമ്പാദിച്ചതായും പരാതിയിൽ പറയുന്നു. കൂടാതെ ലക്ഷ്മി നായരുടെ ബന്ധുക്കൾക്ക് എല്ലാവർക്കും കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമമേഖലയിൽ തുടർച്ചയായി റാങ്കുകൾ ലഭിക്കുന്നത് ദുരൂഹത ജനിപ്പിക്കുന്നുവെന്നും ഷഫീറും പ്രഭാതും നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.
Post Your Comments